കേരളം നെഞ്ചേറ്റിയ കുഞ്ഞിൻെറ ഹൃദയ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും
text_fieldsകൊച്ചി: മംഗലാപുരത്തുനിന്ന് നാടൊന്നാകെ വഴിയൊരുക്കി കൊച്ചിയിലെത്തിച്ച പിഞ്ചുകുഞ്ഞി െൻറ ശസ്ത്രക്രിയ വ്യാഴാഴ്ച നടന്നേക്കും. രക്തപരിശോധനയുടെ ഫലം വന്നതിനുശേഷമേ അന്തി മ തീരുമാനമാകൂ. കൊച്ചി അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 17 ദിവസം മാത്രം പ്രായമായ കുഞ്ഞിെൻറ ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ട്. കുട്ടിയുടെ ഹൃദയാവസ്ഥ ഏറെ സങ്കീർണമായതുമൂലം വളരെയധികം അപകട സാധ്യതയുള്ളതായിരിക്കും ശസ്ത്രക്രിയയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കാസർകോട് വിദ്യാനഗർ പാറക്കട്ട സ്വദേശികളായ ഷാനിയ - മിത്താഹ് ദമ്പതികളുടെ മകനാണ് കേരളത്തിെൻറ പ്രാർഥനയും കരുതലും ഏറ്റുവാങ്ങി ആശുപത്രിയിൽ കഴിയുന്നത്. ഹൃദയത്തിെൻറ അറകളിലേക്ക് രക്തം പമ്പ് ചെയ്യുന്ന വെൻട്രിക്കിളിൽ ദ്വാരം(വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്ട്-വി.എസ്.ഡി), ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന പ്രധാന ധമനി ഏറെ ചുരുങ്ങിയ സ്ഥിതി, ചുരുങ്ങിയതും അസാധാരണ നിലയിലുള്ളതുമായ അയോട്ടിക് വാൽവ് എന്നീ പ്രശ്നങ്ങളാണ് ജന്മനാ കുഞ്ഞിലുണ്ടായിരുന്നത്. ഈ സ്ഥിതി മറ്റു അവയവങ്ങളെയും ബാധിച്ചിട്ടുണ്ട്.
ആശുപത്രിയിലേക്ക് എത്തുന്നതിനുമുമ്പുതന്നെ രണ്ടു തവണ ഫിറ്റ്സും വൃക്കക്ക് തകരാറുമുണ്ടായി. ജനിച്ച് 12 ദിവസം മെക്കാനിക്കൽ വെൻറിലേറ്റർ സപ്പോർട്ടോടു കൂടിയാണ് കുഞ്ഞ് കഴിഞ്ഞത്. വൈകല്യങ്ങൾ ഗുരുതരമായതിനാൽ തന്നെ ഭാവിയിലും കുഞ്ഞിെൻറ ആരോഗ്യത്തെ ബാധിക്കാവുന്ന പ്രശ്നങ്ങളുണ്ടാവുമെന്നും മെഡിക്കൽ സംഘം പറയുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള ദിവസങ്ങളിലും കുഞ്ഞ് ഐ.സി.യുവിൽ പൂർണ നിരീക്ഷണത്തിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.