ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിക്ക് മരുെന്നത്തിച്ച് അഗ്നിരക്ഷാസേന
text_fieldsകളമശ്ശേരി: ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രണ്ടര വയസ്സുകാരിക്ക് അമൃത ആശുപത്രിയിൽനിന്ന ് അവശ്യമരുന്നുമായി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ തിരുനൽവേലിയിലേക്ക്. ഏലൂർ പാതാളം നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സുധീർലാൽ, ശ്രീരാജ് എന്നിവരാണ് രണ്ടര വയസ്സുള്ള സജയ്ക്ക് മരുന്നെത്തിക്കാനുള്ള ദൗത്യവുമായി പുറപ്പെട്ടത്. രാവിലെ 11ഒാടെയാണ് പാതാളത്തെ അഗ്നിരക്ഷാ നിലയത്തിലേക്ക് തിരുനൽവേലിയിൽ ഒരു രോഗിക്ക് മരുന്നെത്തിക്കാമോയെന്ന് ചോദിച്ച് എറണാകുളം അമൃത ആശുപത്രിയിൽനിന്ന് ഫോൺ കാൾ എത്തുന്നത്. ഉടൻ സ്റ്റേഷൻ ഓഫിസർ രാമകൃഷ്ണൻ എറണാകുളം ജില്ല ഓഫിസറെ വിവരം അറിയിച്ചു.
കേരളത്തിനു പുറത്തേക്ക് പോകേണ്ടതിനാൽ നടപടിക്രമങ്ങൾ കൂടുതലായിരുന്നു. 12ഓടെ അനുകൂല മറുപടി ലഭിച്ചു. പുനലൂർവരെ എത്തിച്ചാൽ മതിയെന്നും അവിടന്ന് അതിർത്തി കടന്ന് തിരുനൽവേലിയിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമീകരിച്ചതായി അറിയിപ്പ് ലഭിച്ചു. ശീതീകരിച്ച പാക്കറ്റിൽ ഉള്ള മരുന്നായിരുന്നു എത്തിക്കേണ്ടത്. അതിനാൽ എത്രയും പെെട്ടന്ന് എത്തിക്കണമെന്നുള്ളതായിരുന്നു ദൗത്യം. അതിനുള്ള സജ്ജീകരണത്തോടെ അമൃത ആശുപത്രിയിലെത്തി രണ്ടോടെ മരുന്ന് കൈപ്പറ്റി സംഘം വാഹനത്തിൽ പുറപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.