പുലർെച്ച അനുഭവപ്പെടുന്ന ചൂടിൽ മൂന്ന് ഡിഗ്രിവരെ വർധന
text_fieldsതിരുവനന്തപുരം: ഒറ്റപ്പെട്ട വേനൽമഴക്കിടയിലും സംസ്ഥാനത്ത് പുലർെച്ചയുള്ള ചൂട് വർധിക്കുന്നു. സൂര്യോദയ സമയത്ത് (കുറഞ്ഞ ചൂട്) ശരാശരി അനുഭവപ്പെടുന്നതിനെക്കാളും മൂന്ന് ഡിഗ്രിയിലധികമാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. വേനൽമഴയുടെ തോത് വടക്കൻ മേഖലയിൽ കുറഞ്ഞതാണ് ചൂട് വർധിക്കാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
ഞായറാഴ്ച കോഴിക്കോട് ജില്ലയിൽ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ ചൂട് 27ഡിഗ്രിയോടടുത്താണ്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം എയർപോർട്ട്, കരിപ്പൂർ,കണ്ണൂർ, കൊച്ചി, ആലപ്പുഴ, തൃശൂർ, പാലക്കാട്, തുടങ്ങിയ ഭാഗങ്ങളിലൊക്കെ തന്നെ കുറഞ്ഞ ചൂട് 25 ഡിഗ്രിക്ക് മുകളിലാണ്. സാധാരണഗതിയിൽ ഇത് 21-^23 ഡിഗ്രിവരെയാണ് അനുഭവപ്പെടുന്നത്.
മാർച്ച് ഒന്നുമുതൽ 15വരെയുള്ള സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ കണക്കുകൾ അനുസരിച്ച് 426 ശതമാനത്തിെൻറ അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. അതായത് 11.6 മി.മീ മഴ പ്രതീക്ഷിച്ചിടത്ത് 61മി.മീ മഴ ലഭിച്ചിട്ടുണ്ട്. എന്നാൽ പരിസ്ഥിതി നശീകരണവും ആഗോളതാപനവും മൂലമുണ്ടാകുന്ന ചൂടിനെ തടയിടാൻ ഈ മഴക്ക് കഴിഞ്ഞിട്ടില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അധികൃതർ ‘മാധ്യമ’ത്താട് പറഞ്ഞു. മാർച്ച് 15വരെയുള്ള കണക്കുകൾ പ്രകാരം പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത്. 711 ശതമാനം അധികമഴയാണ് ഇവിടെ പെയ്തത്.
എന്നാൽ തെക്കൻ കേരളത്തിൽ ശക്തമായി പെയ്ത വേനൽമഴ വടക്കൻ കേരളത്തിൽ അത്രകണ്ട് ലഭിച്ചിട്ടില്ല. ഇത് വരും ദിവസങ്ങളിൽ ചൂട് വീണ്ടും വർധിക്കുന്ന നിരീക്ഷണത്തിലാണ് കാലാവസ്ഥ ശാസ്ത്രജ്ഞർ.
ഈ സീസണിൽ ഇതുവരെ കാസർകോട് ജില്ലയിൽ മഴ പെയ്തിട്ടേയില്ല. എന്നാൽ കോഴിക്കോട് 57 ശതമാനവും കണ്ണൂരിൽ 26 ശതമാനവും മഴമാത്രമാണ് ലഭിച്ചത്. മലപ്പുറത്ത് 411 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.