ചൂട്: പകൽ ജോലി സമയം ക്രമീകരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപ സാധ്യതയുള്ളതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ലേബർ കമീഷണറുടെ ഉത്തരവ്. ഫെബ്രുവരി 22 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ എട്ടുമണിക്കൂറായി നിജപ്പെടുത്തണം.
രാവിലെയും ഉച്ചക്ക് ശേഷവുമുള്ള ഷിഫ്റ്റുകളിെല ജോലിസമയം ഉച്ചക്ക് 12നും വൈകീട്ട് മൂന്നിനും അവസാനിക്കുന്ന പ്രകാരവും ക്രമപ്പെടുത്തണം. വേനൽ ആരംഭത്തിലെ കൂടിയ ചൂട് 39 ഡിഗ്രി സെൽഷ്യസ് പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.