Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളം മാറി;...

കോളം മാറി; മ​ര​ണ​ക്ക​ണ​ക്കി​ൽ മാലൂർ വഴി കേരളത്തിന് വെറുതെയൊരു ‘നമ്പർ വൺ’

text_fields
bookmark_border
കോളം മാറി; മ​ര​ണ​ക്ക​ണ​ക്കി​ൽ മാലൂർ വഴി   കേരളത്തിന് വെറുതെയൊരു ‘നമ്പർ വൺ’
cancel

ക​ണ്ണൂ​ർ: ഉ​ഷ്ണ​ത​രം​ഗ മ​ര​ണ​ക്ക​ണ​ക്കി​ൽ പൊ​ള്ള​ലേ​റ്റ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മാ​ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം. സം​സ്ഥാ​ന​ത്ത് ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ഒ​രാ​ളും മ​രി​ച്ചി​ട്ടി​ല്ലെ​ന്നി​രി​ക്കെ രാ​ജ്യ​ത്ത് ‘ന​മ്പ​ർ വ​ൺ’ നേ​ടി​ക്കൊ​ടു​ത്ത​ത് മാ​ലൂ​ർ പി.​എ​ച്ച്.​സി​യി​ലെ ചെ​റി​യൊ​രു കൈ​പ്പി​ഴ. നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ വി​ഷ​യ​ത്തി​ൽ മാ​ലൂ​ർ പി.​എ​ച്ച്.​സി​യോ​ട് വി​​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്റെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന് കീ​ഴി​ലെസമഗ്ര രോഗ നിരീക്ഷണ പദ്ധതിയുടെ പോ​ർ​ട്ട​ലി​ൽ ന​ൽ​കി​യ ക​ണ​ക്കി​ലാ​ണ് മാ​ലൂ​ർ പി.​എ​ച്ച്.​സി​ക്ക് അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്. ഈ​വ​ർ​ഷം ജൂ​ൺ​വ​രെ ഉ​ഷ്ണ​ത​രം​ഗ​മോ സ​മാ​ന​രീ​തി​യി​ലോ ന​ട​ന്ന മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്ക് ചോ​ദി​ച്ചി​ട​ത്ത് പൂ​ജ്യം എ​ന്ന​തി​നു​പ​ക​രം 120 എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് ഒ.​പി​യി​ലെ​ത്തി​യ​വ​രു​ടെ എ​ണ്ണ​മാ​യി​രു​ന്നു ഈ 120. ​ഒ​രി​ക്ക​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ തി​രു​ത്താ​ൻ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന് മാ​ത്ര​മേ ക​ഴി​യൂ​വെ​ന്ന​താ​ണ് ഈ ​പോ​ർ​ട്ട​ലി​ന്റെ പ്ര​ത്യേ​ക​ത.

രാ​ജ്യ​ത്ത് ഈ ​വ​ർ​ഷം ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത് കേ​ര​ള​ത്തി​ലാ​ണെ​ന്ന് ലോ​ക്സ​ഭ​യി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി അ​റി​യി​ച്ച​പ്പോ​ഴാ​ണ് അ​ബ​ദ്ധം പു​റ​ത്ത​റി​ഞ്ഞ​ത്. ഈ ​വ​ർ​ഷം 264 പേ​ർ മ​രി​ച്ചെ​ന്നും ഇ​തി​ൽ 120ഉം ​കേ​ര​ള​ത്തി​ലാ​ണെ​ന്നു​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഒ​രു എം.​പി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ത് തെ​റ്റാ​ണെ​ന്ന് സം​സ്ഥാ​നം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​തി​നു​ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ണൂ​രി​ലെ പി.​എ​ച്ച്.​സി​യി​ൽ​നി​ന്നു​ള്ള അ​ബ​ദ്ധം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

സൂ​ര്യാ​ഘാ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ലൂ​ർ പി.​എ​ച്ച്.​സി​യി​ൽ ഒ​രാ​ൾ​പോ​ലും ഇ​ക്കാ​ല​യ​ള​വി​ൽ ചി​കി​ത്സ​ക്ക് എ​ത്തി​യി​ട്ടി​ല്ല. കൈ​പ്പി​ഴ മാ​ത്ര​മാ​ണി​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​രെ അ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ക​ണ​ക്കു​ക​ൾ അ​പ് ലോ​ഡ് ചെ​യ്ത​യാ​ൾ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും തു​ട​ർ​ന​ട​പ​ടി​ മ​റു​പ​ടി ല​ഭി​ച്ച​ശേ​ഷമെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heat wave deathMaloor Primary Health Center
News Summary - Heat wave death: big mistake at Maloor Primary Health Center
Next Story