വയനാട്ടിലെ കനത്ത തരിച്ചടി: ഇടത് ക്യാമ്പിൽ പൊട്ടിത്തെറി
text_fieldsകല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിക്കുണ്ടായ് കനത്ത പരാജയത്തിന് പിന്നാലെ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി. വയനാട്ടിലെ സി.പി.ഐ നോതൃത്വം ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുടനീളം വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തൽ.
2014 ൽ 3.56 ലക്ഷം റെക്കോർഡ് വോട്ട് പിടിച്ച് യു.ഡി.എഫിനെ വിറപ്പിച്ച അതേ സത്യൻ മൊകേരിയാണ് ഇത്തവണ 2.11 ലക്ഷം വോട്ട് മാത്രം നേടി കനത്ത പരാജയം ഏറ്റുവാങ്ങിയത്. സി.പി.ഐ സ്ഥാനാർഥി മൽസരിക്കുന്നതിനാൽ സി.പി.എം പ്രചാരണ റാലികളിലും പ്രവർത്തനത്തിലും കാര്യമായി സഹകരിച്ചില്ല.ഇത്രയും വലിയ തോൽവിക്കുള്ള കാരണം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മ തന്നെയാണെന്നാണ് സിപിഐ വിലയിരുത്തൽ.
പ്രിയങ്ക ഗാന്ധി വയനാട് ഇളക്കി മറിച്ച് പ്രചാരണം നടത്തിയപ്പോൾ യു.ഡി.എഫിനോട് നേരിട്ട് ഏറ്റുമുട്ടുന്ന എൽ.ഡി.എഫിന്‍റെ പ്രചാരണം നടന്നത് പേരിന് മാത്രാണ്. സിപിഎം സ്വാധീന മേഖലകളിൽ പോലും ശക്തിതെളിയിക്കുന്ന പ്രചാരണം ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തിയപ്പോള്‍ കണക്കുകൂട്ടിയതിലും പകുതിയിൽ താഴെ പ്രവർത്തകരാണ് പങ്കെടുത്തത്. ഏതായാലും സ്ഥാനാർഥി തോർക്കും അതിനാൽ വലിയ പ്രവർlത്തനം നടത്തേണ്ട എന്ന മനോഭാവത്തിലായിരുന്നു സി.പി.എം പ്രവർത്തകർ.
യു.ഡി.എഫ് രണ്ടും മൂന്നും തവണ ഗൃഹസമ്പര്‍ക്കം നടത്തിയപ്പോള്‍ എൽഡിഎഫ് അവസരത്തിനൊത്ത് ഉയർന്നില്ലെന്നാണ് സി.പി.ഐ വിലയിരുത്തുന്നത്. യു.ഡി.എഫിന് മേൽക്കൈയുള്ള മണ്ഡലത്തിൽ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന ആത്മവിമർശനമാണ് മുന്നണി നേതാക്കൾ പങ്കുവെക്കുന്നത്. ഗൃഹസമ്പര്‍ക്കം കുറഞ്ഞതും പ്രചാരണം തീരെ നിറം മങ്ങിയതുമെല്ലാം ആണ് വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് എൽ.ഡി.എഫിനെ നയിച്ചത്.
അണികൾ മാത്രമല്ല സി.പി.എം നേതാക്കളും തെരഞ്ഞെടുപ്പിനോട് ഇതേ സമീപമമാണ് നിലനിർത്തിയതെന്നാണ് സി.പി.ഐയുടെ വിമർശനം. പ്രചാരണത്തിന് ഇറങ്ങാതിരുന്നത് തിരിച്ചടിയുടെ ആഘാതം വർധിപ്പിച്ചുവെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ. ഗൃഹസമ്പർക്കവും പോളിങ് ദിനത്തിലെ ഏകോപനവും ചടങ്ങിന് നടത്തിയെന്ന് മാത്രം. പ്രചാരണരംഗം മോശമായെന്നും സി.പി.ഐ വയനാട്ടിലെ നേതൃത്വം വിലയിരുത്തന്നു.
സി.പി.എം പാർട്ടി സമ്മേളനം നടക്കുന്നതിനിടെയുള്ള തെരഞ്ഞെടുപ്പ് മുന്നണിക്ക് കരുത്ത് പകരുമെന്ന് കരുതിയെങ്കിലും പ്രകടനത്തിൽ അത് പാടെ തെറ്റി. പി. ജയരാജൻ തുടരെ പ്രചരണത്തിനെത്തിയപ്പോള്‍ സ്വാധീനമുള്ള സംസ്ഥാനനേതാക്കളാരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചില്ല. സത്യൻ മൊകേരിയുടെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിലും സ്വീകരണ പരിപാടിയിലും ഇതെല്ലാം തെളിഞ്ഞു.
സി.പി.എം നേതൃത്വം പരമാവധി പ്രവർത്തിനങ്ങളിൽനിന്ന അകന്ന് നിന്നു. പ്രിയങ്കഗാന്ധി ജയിക്കും പിന്നെ പ്രവർത്തിച്ചിട്ട് കാര്യമില്ലെന്നാണ് നേതാക്കൾ പലരും അടക്കം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മയിൽ സ്ഥാനാർത്ഥി സത്യൻ മൊകേരിക്കും അതൃപ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.