പോസ്റ്ററുകളിൽ ഭാവനവിപ്ലവം
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കേ, നാട്ടിലെങ്ങും പതിച്ച പോസ്റ്ററുകളിൽ ഭാവനകൾ തുളുമ്പുന്നു. മുന്നണിഭേദമില്ലാതെ ജില്ലയിലെ സ്ഥാനാർഥികളുടെ പ്രചാരണ ടാഗ്ലൈനുകളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്.
മത്സരിച്ചാണ് പലരും ടാഗ്ലൈനുകളുമായി രംഗത്തെത്തുന്നത്. ചില സ്ഥാനാർഥികൾക്ക് പരസ്യ ഏജൻസികളാണ് പ്രചാരണ മുദ്രാവാക്യങ്ങൾ തയാറാക്കിയത്.
ഉറപ്പാണ് എൽ.ഡി.എഫ്, നാട് നന്നാകാൻ യു.ഡി.എഫ്, പുതിയകേരളം മോദിക്കൊപ്പം തുടങ്ങിയ പ്രചാരണ വചനങ്ങളുണ്ടെങ്കിലും സ്വന്തമായുള്ളവക്കാണ് പലരും പ്രാധാന്യം നൽകുന്നത്. നാട്ടിലെ ചുമരുകളിലും മരങ്ങളിലും പതിക്കുന്നതിന് പുറമേ സമൂഹമാധ്യമങ്ങളിലും ഈ പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇത്തവണ കൊടുവള്ളിയിലേക്ക് കൂടുമാറിയ പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് സ്ഥാനാർഥിയുമായ എം.കെ. മുനീർ 'നല്ല നാളെയുടെ നല്ല പൈതൃകം' എന്ന പ്രചാരണ മുദ്രാവാക്യവുമായാണ് വോട്ട് തേടുന്നത്.
പിതാവായ സി.എച്ച്. മുഹമ്മദ് കോയയുടെ ചിത്രവും പോസ്റ്ററുകളിലുണ്ട്. 'വിരുന്നുകാരനല്ല, നന്മയുള്ള നാട്ടുകാരൻ' എന്ന് എതിർസ്ഥാനാർഥിയും കൊടുവള്ളിക്കാരനുമായ ഇടതുമുന്നണി സ്ഥാനാർഥി കാരാട്ട് റസാഖ് തിരിച്ചടിക്കുന്നു.
ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥിയും നടനുമായ ധർമജൻ സ്വന്തമായാണ് പ്രചാരണ മുദ്രാവാക്യമുണ്ടാക്കിയത്. 'ധർമം ജയിക്കാൻ ധർമജനൊപ്പം' എന്നാണ് ഇത്.
വാശിയേറിയ മത്സരം നടക്കുന്ന കോഴിക്കോട് നോർത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ 'കോഴിക്കോടിെൻറ ഉറപ്പ്' വോട്ടർമാർക്ക് ഉറപ്പുനൽകുന്നു.
'ഹൃദയത്തിൽ എം.ടി' എന്നാണ് ബി.ജെ.പിയുടെ എം.ടി. രമേശിെൻറ വാചകം. 'അഭി ജയിക്കും, അഭിമാനമാകും' എന്ന യു.ഡി.എഫ് സ്ഥാനാർഥി കെ.എം. അഭിജിത്തിെൻറ പ്രചാരണവാക്യവും തരംഗമായിക്കഴിഞ്ഞു.
'വടകര മാറും രമയോെടാപ്പം' എന്നാണ് വടകരയിൽ യു.ഡി.എഫ് പിന്തുണക്കുന്ന ആർ.എം.പി.ഐ സ്ഥാനാർഥി കെ.കെ. രമക്ക് പറയാനുള്ളത്. കുന്ദമംഗലത്തെ മുസ്ലിം ലീഗ് സ്വതന്ത്രൻ ദിനേശ് പെരുമണ്ണ 'നാടറിഞ്ഞ നേതൃത്വം' എന്ന മുദ്രാവാക്യവുമായാണ് വോട്ടുതേടുന്നത്.
'ഉറപ്പാണ് എൽ.ഡി.എഫ്, ഉറപ്പാണ് കുന്ദമംഗലം' എന്ന് എൽ.ഡി.എഫ് സ്വതന്ത്രൻ പി.ടി.എ. റഹീമും പറയുന്നു. വളരുന്ന കുറ്റ്യാടി, വാക്കുപാലിച്ച് വീണ്ടും എന്ന് കുറ്റ്യാടിയിലെ യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ പോസ്റ്ററുകളിലെ ശ്രേദ്ധയവാക്യമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.