വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അവധിദിനത്തിലെത്തിയത് വൻ ജനക്കൂട്ടം
text_fieldsവിഴിഞ്ഞം: കോവിഡ്നിയന്ത്രണം കർശനമാക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ കോവളമടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ അവധി ആഘോഷിക്കാനെത്തിയത് വൻ ജനക്കൂട്ടം.
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾക്കായുള്ള പ്രത്യേക നിർദേശങ്ങൾ ഉന്നതങ്ങളിൽ ലഭിക്കാത്തതിനാൽ പൊലീസും കാര്യമായി ഇടപെട്ടില്ല.
അതുകൊണ്ടുതന്നെ പൊലീസ് നിയന്ത്രണം പതിവുപോലെ മാസ്ക് ധരിക്കാത്തവരുടെ പിഴ ഇൗടാക്കലിൽ ഒതുങ്ങി. കോവളത്തെ ഗ്രോ, ഹൗവ്വാ, ലൈറ്റ് ഹൗസ്, സമുദ്രബീച്ചുകളിലും പൂവാറിലെ പൊഴിക്കരയിലും വിഴിഞ്ഞം മതിപ്പുറത്തും ആഴിമലയിലുമൊക്കെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്നലെ ഉച്ചയോടെ തന്നെ ബീച്ച് റോഡുകളിൽ വാഹനങ്ങളുടെ നിര നീണ്ടതോടെ ഗതാഗതം സ്തംഭിച്ചു. വൈകുന്നേരത്തോടെ പൊലീസ് എത്തി വാഹനങ്ങളെ കോവളം ജങ്ഷനിൽ തടഞ്ഞു.
ആഴിമലയിലും പൂവാറിലും കൂടുതൽ പൊലീസിനെ നിയോഗിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. വിഴിഞ്ഞം മതിപ്പുറം കാണാനെത്തിയവർ തുറമുഖത്ത് പ്രവേശിക്കാതിരിക്കാൻ കവാട ഗേറ്റ് അടച്ച് കാവൽ ഏർപ്പെടുത്തിയ അധികൃതർ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമായി ഇവിടത്തെ പ്രവേശനം പരിമിതപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.