കരിപ്പൂർ: വലിയ വിമാനങ്ങളുടെ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യം
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യം ശക്തമാകുന്നു. ആഗസ്റ്റ് ഏഴിലെ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിെൻറ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിയന്ത്രണം ഏർപ്പെടുത്തിയത്.
അന്താരാഷ്ട്ര വ്യോമയാന ഒാർഗനൈസേഷെൻറ എല്ലാ മാനദണ്ഡങ്ങളും അടിസഥാനമാക്കിയാണ് ഡി.ജി.സി.എ വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നത്. അപകടത്തിൽപ്പെട്ട വിമാനം നാരോബോഡി വിഭാഗത്തിലുള്ള ബി 737-800 എന്ന ചെറിയ വിമാനമാണ്. റൺവേയുടെ ടച്ച് ഡൗൺ പോയൻറിൽ നിന്ന് 1200 മീറ്റർ പിന്നിട്ട ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. ഇത് തന്നെയാണ് അപകടകാരണമെന്നാണ് നിഗമനം. അപകട ശേഷം കരിപ്പൂരിൽ വിവിധ ഏജൻസികൾ പരിശോധന നടത്തിയെങ്കിലും സാേങ്കതിക തകരാറുകൾ കണ്ടെത്താനായിട്ടിെല്ലന്നാണ് ലഭിക്കുന്ന വിവരം.
സൗദി എയർലൈൻസ്, എമിറേറ്റ്സ്, എയർ ഇന്ത്യ, ഖത്തർ എയർവേസ് കമ്പനികൾക്കാണ് കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സർവിസിന് അനുമതി നൽകിയിരിക്കുന്നതും. ഇതിൽ സൗദിയയും എയർ ഇന്ത്യയും സർവസ് ആരംഭിച്ചിരുന്നു. ഖത്തർ ഉടൻ ആരംഭിക്കാനിരിക്കെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കേന്ദ്ര സർക്കാർ ക്വോട്ട വർധിപ്പിച്ചാൽ എമിറേറ്റ്സിനും സർവിസ് തുടങ്ങാനാകും.
2002 മുതൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നുണ്ട്. 2015ൽ റൺവേ നവീകരണത്തിനായി നിയന്ത്രണം ഏർപ്പെടുത്തുന്നത് വരെ ഇൗ സർവിസുകളുണ്ടായിരുന്നു. പിന്നീട് നിരന്തര ഇടപെടലുകൾക്ക് ഒടുവിൽ 2018ലാണ് സൗദിയക്ക് അനുമതി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.