Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rain in Kerala
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ വരും...

സംസ്​ഥാനത്ത്​ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക്​ സാധ്യത; ജാഗ്രത നിർദേശം

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ മൂന്ന്​ ദിവസം അതിശക്തമായ മഴക്ക്​ സാധ്യതയെന്ന്​ കാലാവസ്​ഥ വകുപ്പ്​. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പ്​ നൽകി. വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച്​ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. സെപ്​റ്റംബർ 19ന്​ കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. 20ന്​ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്​, വയനാട്​ ജില്ലകളിലും 21ന്​ ഇടുക്കി, പാലക്കാട്​, മലപ്പുറം, കോഴിക്കോട്​, വയനാട്​ ജില്ലകളിലുമാണ്​ ഓറഞ്ച്​ അലർട്ട്​.

സെപ്റ്റംബർ 18ന്​ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലും സെപ്റ്റംബർ 19ന്​ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട്​ ജില്ലകളിലും യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു.

സെപ്റ്റംബർ 20ന്​ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ,പാലക്കാട്, കണ്ണൂർ, കാസർകോട്​ സെപ്റ്റംബർ 21ന്​ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ,കാസർകോട്​, സെപ്റ്റംബർ 22 ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ എന്നീ ജില്ലകളിലുമാണ്​ യെല്ലോ അലർട്ട്​.

ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണമെന്നും നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy RainKerala FloodRain In Kerala
News Summary - Heavy Rain alert in Kerala
Next Story