വ്യാപക മഴക്ക് സാധ്യത; നാളെ എല്ലാ ജില്ലയിലും മഞ്ഞ അലർട്ട്
text_fieldsതിരുവനന്തപുരം: തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രപ്രദേശിനും മുകളിലായുള്ള ന്യൂനമർദം, സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സജീവമായ മണ്‍സൂണ്‍ പാത്തി, തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള ന്യൂനമര്‍ദ പാത്തി എന്നിവയുടെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂലൈ 13 മുതല്‍ 15 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എല്ലാ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക മഴക്ക് സാധ്യത.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 15 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. 45-55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ചൊവ്വാഴ്ച രാത്രി 11.30 വരെ 3.0 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.