ചാലക്കുടിയിൽ ശക്തമായ കാറ്റും മഴയും: ഗതാഗതം തടസപ്പെട്ടു
text_fieldsചാലക്കുടി: ജനങ്ങളിൽ ഭീതി വിതച്ച് ചാലക്കുടി നഗരത്തിൽ ശക്തമായ കാറ്റും മഴയും. വ്യാപക നാശത്തിനൊപ്പം പ്രദേശത്ത് വൈദ്യുതി നിലച്ചു. കാറ്റിൽ കെട്ടിടങ്ങളുടെയും വീടുകളുടെയും മേൽക്കൂര തകർന്നു, മരങ്ങൾ ഒടിഞ്ഞു, വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, പരസ്യബോർഡുകളും കമാനങ്ങളും നിലംെപാത്തി.
ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ തുടങ്ങിയ ശക്തമായ മഴയിൽ കാറ്റ് ചുഴറ്റിയടിക്കുകയായിരുന്നു. ഒരു മണിക്കൂറോളം കാറ്റും മഴയും നീണ്ടു. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട് മരങ്ങൾ വീഴാൻ തുടങ്ങി. ഇതോടെ വാഹനങ്ങൾ നിർത്തിയിട്ടു. ചാലക്കുടി സൗത്ത് ജങ്ഷനിൽ ചർച്ച് റോഡിലെ കെട്ടിട മേൽക്കൂര ഇളകി റോഡിൽ പതിച്ചു. സൗത്തിലെ സിനിമ തിയറ്ററിെൻറ ഷീറ്റുകൾ തകർന്നു. സിനിമ കാണാനിരുന്നവർ ഓടി രക്ഷപ്പെട്ടു.
ചാലക്കുടി പൊലീസ് സ്റ്റേഷെൻറ ഷീറ്റുകൾക്കും കേടു സംഭവിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന ഫയലുകളും ഉപകരണങ്ങളും നനഞ്ഞു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും ഷീറ്റുകൾ പറന്നു പോയി. ആനമല ജങ്ഷനിൽ ടൗൺ മസ്ജിദിനടുത്ത് കെട്ടിടത്തിലെ ഷീറ്റ് തകർന്ന് സമീപത്തുണ്ടായിരുന്ന കാറിനു മുകളിലേക്ക് വീണു. നിരവധി കെട്ടിടങ്ങളുടെ ജനാലകൾക്ക് കേട് സംഭവിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.