Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ തുടരും; ഒമ്പത്​...

മഴ തുടരും; ഒമ്പത്​ ജില്ലകളിൽ യെല്ലോ അലർട്ട്​

text_fields
bookmark_border
Yellow alert
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു​. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലാണ്​ ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യത​​. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടാണ്​. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ-ഗോവ തീരത്തിന് സമീപത്തായാണ് ന്യൂനമർദം. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം ശക്തിപ്രാപിക്കും.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കും. ഒക്​ടോബർ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ വെള്ളിയാഴ്ച ശക്​തമായ മഴ ലഭിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yellow alertheavy rainweather news
News Summary - heavy rain continue; Yellow alert in nine districts
Next Story