വൈദ്യുതി: ജാഗ്രത വേണം
text_fieldsകോഴിക്കോട്: വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രതനിർദേശവുമായി കെ.എസ്.ഇ.ബി. മരങ്ങൾ കടപുഴകിയും വൈദ്യുതിക്കമ്പി പൊട്ടിയും തൂണുകൾ തകരുന്നതിനാൽ അപ കടം ഒഴിവാക്കാൻ ജാഗ്രത പാലിക്കണം. ബോർഡിെൻറ കാൾ സെൻറർ തിരുവനന്തപുരം വൈദ്യുതിഭവ നിൽ 24 മണിക്കൂറും പ്രവർത്തിക്കും.
ടോൾഫ്രീ നമ്പറായ 1912ലോ 0471 2555544 എന്ന നമ്പറിലോ വിളിച്ച് വൈ ദ്യുതി തടസ്സം സംബന്ധിച്ച പരാതികളോ സംശയങ്ങളോ ചോദിക്കാം. 1912 വിളിച്ചിട്ട് ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾതന്നെ 19 ഡയൽ ചെയ്താൽ നേരിട്ട് എക്സിക്യൂട്ടിവിനോട് സംസാരിക്കാം. വൈദ്യുതിലൈൻ പൊട്ടിവീഴുന്നതുപോലുള്ള അപകടസാധ്യത അറിയിക്കാൻ 9496010101 എന്ന നമ്പറും ഉണ്ട്.
നിർദേശങ്ങൾ
•വൈദ്യുതി ലൈൻ, സർവിസ് വയർ എന്നിവ പൊട്ടിവീണു കിടക്കുന്നതു കണ്ടാൽ തൊടരുത്. വൈദ്യുതി ഓഫിസിൽ അറിയിച്ച് ലൈൻ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്താതെ അതിെൻറ അടുത്തേക്ക് പോകരുത്. ജനറേറ്റർ, ഇൻവർട്ടർ എന്നിവ വഴിയുള്ള വൈദ്യുതിയും കടന്നുവരാം.
•ശക്തമായ കാറ്റ്, മഴ എന്നിവയുള്ളപ്പോൾ ടി.വി, കമ്പ്യൂട്ടർ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഇൻഡക്ഷൻ കുക്കർ, തേപ്പുപെട്ടി തുടങ്ങിയവ ഉപയോഗിക്കരുത്. പ്ലഗിൽ ഘടിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും അതിൽനിന്ന് മാറ്റണം.
•ഇടിമിന്നലുള്ളപ്പോൾ വൈദ്യുതിസംബന്ധമായ ജോലികൾ ഒഴിവാക്കണം. സുരക്ഷിത സ്ഥാനത്തേക്ക് മാറണം.
•വൈദ്യുതി ലൈനിനു സമീപം ലോഹവസ്തുക്കൾ ഉപയോഗിച്ചുള്ള തോട്ടികൾ, ഏണികൾ എന്നിവ ഉപയോഗിക്കരുത്.
•വൃക്ഷങ്ങളോ ശിഖരങ്ങളോ വീണ് കമ്പികൾ താഴ്ന്നു കിടക്കാനും തൂണുകൾ ഒടിയാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങൾ, മറ്റ് അപകടസാധ്യതകൾ വൈദ്യുതി ഓഫിസിലോ സുരക്ഷ എമർജൻസി നമ്പറിലോ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.