അറബിക്കടലിൽ ചുഴലിക്കാറ്റ് വരുന്നു; കടലാക്രമണത്തിന് സാധ്യത
text_fieldsതിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രദേശത്ത് രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ചയോടെ അതിശക്ത ന്യൂനമർദമായി മാറാനും ശേഷമുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റായി മാറിയാൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ മൂന്നോടെ ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. അറബിക്കടൽ അതിപ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനത്തിന് പൂർണ നിരോധനം തുടരുകയാണ്.
കേരള തീരങ്ങളിൽ ചിലയിടങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ടെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം, പശ്ചിമ അറബിക്കടലിൽ ഒമാൻ-യെമൻ തീരത്തായി രൂപംകൊണ്ട അതിശക്ത ന്യൂനമർദം ഒമാനിലെ സലാലയിൽനിന്ന് 20 കി.മീ ദൂരത്ത് തുടരുകയാണ്.
അടുത്ത 12 മണിക്കൂറിന് ശേഷം ഇതിെൻറ ശക്തി ക്ഷയിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷ. അറബിക്കടലിലെ ഇരട്ട ന്യൂനമർദങ്ങളുടെ സാന്നിധ്യവും കാലവർഷത്തിെൻറ വരവും അടുത്തുവരുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.