Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന്​ 10 ജില്ലകളിൽ...

ഇന്ന്​ 10 ജില്ലകളിൽ യെല്ലോ അലർട്ട്​; കേരളത്തിൽ മഴ​ തുടരും

text_fields
bookmark_border
rain
cancel

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. കാസർകോട്​, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വരെ തെക്ക്-പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ, വടക്ക് അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ്​ വീശാൻ സാധ്യതയുണ്ട്​. ചിലപ്പോൾ കാറ്റിന്‍റെ വേഗത 70 കി.മീ വരെയാകാനും സാധ്യതയുണ്ട്​. ഇൗ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainyellow alertWeather Forecast
News Summary - heavy rain forecast in kerala yellow alert in 10 district
Next Story