ശക്തമായ കാറ്റിന് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി
text_fieldsതിരുവനന്തപുരം: ഇൗമാസം 18 മുതല്‍ 20 വരെ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
18ന് ഗള്‍ഫ് ഓഫ് മാന്നാറില്‍ തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, അന്തമാന്‍ കടല്‍, 19ന് തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, അന്തമാന്‍ കടല്‍, 20ന് തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, വടക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, അന്തമാന്‍ കടല്‍ എന്നിവിടങ്ങളിലും 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. ഇതു മുന്‍നിര്‍ത്തി ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.