Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Heavy Rain
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ കനത്ത...

സംസ്​ഥാനത്ത്​ കനത്ത മഴ; ചു​ഴലിക്കാറ്റ്​ മുന്നറിയിപ്പിനെ തുടർന്ന്​ ആറു കപ്പലുകൾ കൊല്ലത്ത്​ അടുപ്പിച്ചു

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കനത്ത മഴ തുടരുന്നു. ആലപ്പുഴ കുട്ടനാട്​ ഉൾപ്പടെയുള്ള താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

ചുഴലിക്കാറ്റ്​ മുന്നറിയിപ്പിനെ തുടർന്ന്​ ആറു കപ്പലുകൾ കൊല്ലം തുറമുഖത്ത്​ അടുപ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ്​ ചുഴലിക്കാറ്റ്​ മുന്നറിയിപ്പ്​. ന്യൂനമർദം 'ടൗ​േട്ട' ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന്​ കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരുന്നു. തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന്​ നിർദേശം നൽകി.

സംസ്​ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭവും ശക്തമാണ്​. കനത്ത കാശുവീശാനും തിരമാല തീരത്ത്​ ഒരു മീറ്റർ വരെ ഉയരാമെന്നും മുന്നറിയിപ്പ്​ നൽകിയിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടിമിന്നലോട്​ കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ കേന്ദ്ര കാലാവസ്​ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരുന്നു. സംസ്​ഥാനത്ത്​ കനത്ത മഴ തുടരുകയാണ്​. ആലപ്പുഴ കുട്ടനാട്ടിൽ പലയിടത്തും വെള്ളം പൊങ്ങി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ​ വെള്ളിയാഴ്ച റെഡ്​ അലർട്ട് പ്രഖ്യാപിച്ചിരുന്നു​. കോഴിക്കോട്​, മലപ്പുറം, വയനാട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ശനിയാഴ്ചയും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളിയാഴ്ച കോവിഡ്​ പ്രതിരോധ വാക്​സിൻ വിതരണം മാറ്റിവെച്ചതായി ജില്ല കലക്​ടർമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycloneHeavy Rain
News Summary - Heavy Rain In Kerala cyclone alert
Next Story