മലയോരത്ത് ശക്തമായ മഴ; പോത്തുകല്ലില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
text_fieldsഎടക്കര (മലപ്പുറം): കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പോത്തുകല്‍ പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചു. ഭൂദാനം എ.എല്‍.പി സ്‌കൂളിലും പൂളപ്പാടം ജി.യു.പി സ്‌കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. ചൊവ്വാഴ്ച മുതല്‍ മേഖലയില്‍ ശക്തമായ മഴയാണ്. ബുധനാഴ്ച മഴ കൂടുതല്‍ ശക്തിപ്രാപിച്ചു. ഇതോടൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്.
പൂളപ്പാടം ക്യാമ്പില്‍ വാളകൊല്ലി മലയില്‍ നിന്നുള്ള അഞ്ച് കുടുംബങ്ങളാണ് ബുധനാഴ്ച വൈകീട്ട് എത്തിയത്. പാതാറിലൂടെ ഒഴുകുന്ന ഇഴുവാത്തോട് നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പാതാര്‍ ഗര്‍ഭംകലക്കി മലയില്‍ ഉരുള്‍പൊട്ടലുണ്ടായ ദിവസത്തേതിന് സമാനമായ രീതിയില്‍ കലങ്ങി മറിഞ്ഞാണ് ഇഴുവാത്തോട്ടിലെ മലവെള്ളപ്പാച്ചില്‍.
ഇഴുവാത്തോടിന് സമീപത്തെ പല കുടുംബങ്ങളും വാളംകൊല്ലിയിലെ ചില കുടുംബങ്ങളും ബന്ധുവീടുകളിലേക്കും മറ്റ് പലയിടങ്ങളില്‍േക്കും മാറിയിട്ടുണ്ട്. ഭൂദാനം എ.എല്‍.പി സ്‌കൂളില്‍ ബുധനാഴ്ച ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ ഉച്ചയോടെ നാല് കുടുംബങ്ങള്‍ എത്തിയിട്ടുണ്ട്.
കവളപ്പാറ, ഭൂദാനം, വെള്ളിലമാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. രാവിെല സ്‌കൂള്‍ വൃത്തിയാക്കി ക്യാമ്പിന് വേണ്ട സജജീകരണങ്ങള്‍ നടത്തിയിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. വൈകീട്ട് ആറ് മണിയോടെ കാറ്റ് ശക്തി പ്രാപിച്ചതോടെ വൈദ്യുതി ബന്ധം താറുമാറായി മലയോര ഗ്രാമങ്ങള്‍ ഇരുട്ടിലാണ്. മഴ കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയുമാണ്. തോടുകളും പുഴകളും നിറഞ്ഞെുഴുകാന്‍ തുടങ്ങിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.