Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2022 4:15 PM GMT Updated On
date_range 25 Aug 2022 4:15 PM GMTമലപ്പുറത്തെ മലയോര മേഖലയിൽ കനത്ത മഴ; കരുവാരകുണ്ടിൽ ഉരുൾപൊട്ടിയതായി സംശയം
text_fieldsbookmark_border
മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ. കരുവാരകുണ്ട് കൽക്കുണ്ട് ഭാഗത്തെ മലവാരത്ത് ഉരുൾപൊട്ടിയതായി സംശയമുണ്ട്. പുഴകളും തോടുകളും കരകവിഞ്ഞൊഴുകി. കാളികാവ് മങ്കുണ്ട് സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഉൾവനത്തിലും ഉരുൾപൊട്ടിയതായി അഭ്യൂഹമുണ്ട്.
വൈകീട്ട് മൂന്നോടെയാണ് മലവാരങ്ങളിൽ കനത്ത മഴ തുടങ്ങിയത്. പുഴകളും ചോലകളും നിറഞ്ഞൊഴുകി. ചിലയിടങ്ങളിൽ പുഴ ഗതിമാറി ഒഴുകി. വൈകീട്ട് ആറോടെ കാളികാവ് ജങ്ഷന് സമീപം മങ്കുണ്ടിൽ വെള്ളം കയറി സംസ്ഥാന പാതയിൽ ഒന്നര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ഈ വർഷം പലതവണ പ്രദേശത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story