സംസ്ഥാനത്ത് കനത്തമഴ: ജാഗ്രതാ നിർദേശം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മലയോരമേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയുണ്ടെന്നും പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കമെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
കോഴിക്കോട് കക്കയം ഡാമിൽ ഷട്ടറുകൾ തുറന്നു. കുറ്റ്യാടി പുഴ, ഇരവഴിഞ്ഞി, ചാലിയാര്‍ തുടങ്ങിയ പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തുടർന്ന് തീരദേശത്ത് താമസിക്കുന്നവര്‍ക്കും നദികളുടെ സമീപത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. കോഴിക്കോട്ടെ മലയോരമേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി ജില്ലകൾക്കും ആലപ്പുഴയിലെ മൂന്നു താലൂക്കുകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 18 ക്യാമ്പുകളിലായി 650 ഓളം ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.