കനത്ത മഴക്ക് ശമനം; അട്ടപ്പാടിയിലും കാഞ്ഞിരപ്പുഴയിലും ഉരുൾപൊട്ടി
text_fieldsതിരുവനന്തപുരം: മൂന്നു ദിവസത്തെ തോരാത്ത മഴക്ക് ശേഷം സംസ്ഥനത്ത് മഴക്ക് അൽപ്പം ശമനം. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മഴക്ക് അൽപ്പം ശമനം വന്നിട്ടുെണ്ടങ്കിലും മധ്യകേരളത്തിൽ നേരിയ മഴ തുടരുകയാണ്. മഴ കുറെഞ്ഞങ്കിലും മഴക്കെടുതികളുടെ ആക്കം കുറഞ്ഞിട്ടില്ല.
അട്ടപ്പാടി വണ്ടൻപാറയിൽ ഇന്ന് പുലർെച്ച വീണ്ടും ഉരുൾപൊട്ടി. കാഞ്ഞിരപ്പുഴയിലെ പുഞ്ചോലയിലും ഉരുൾപൊട്ടി. സമീപെത്ത വീടുകൾ തകർന്നു. മഴക്ക് ശമനം വന്നിട്ടുെണ്ടങ്കിലും ശക്തമായ കാറ്റ് മൂലം വൻമരങ്ങൾ കടപുഴകി വീഴുന്നതും മണ്ണിടിച്ചിലും മുലം പലയിടങ്ങളിലും വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പുഴകൾ നിറഞ്ഞെു കവിഞ്ഞതിനാൽ കാട്ടു പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ ആദിവാസികെള രക്ഷിക്കാനുള്ള നീക്കം ഫലപ്രദമായിട്ടില്ല. അതിനു വേണ്ട ശ്രമങ്ങൾ തടർന്നുെകാണ്ടിരിക്കുകയാണ്. പാമ്പൻകോട് ആദിവാസികോളനി ഒറ്റപ്പെട്ടു. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോതമംഗലത്ത് ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്.
സംസ്ഥാനത്ത് പേപ്പാറ, നെയ്യാർ ഡാമുകൾ സംഭരണ ശേഷി കവിഞ്ഞതിനാൽ ഷട്ടർ തുറന്നിരിക്കുന്നു. ഇടുക്കി ഡാം സംഭരണശേഷിയുെട പകുതിയിലേറെ നിറഞ്ഞു. ആലപ്പുഴയിൽ കുട്ടനാട്ടിൽ റോഡും കൃഷിയിടങ്ങളും െവള്ളത്തിനടിയിലാണ്. കോട്ടയം മുണ്ടക്കയത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.