Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാല്​ ജില്ലകളിൽ...

നാല്​ ജില്ലകളിൽ മിന്നലോടെ കനത്ത മഴക്ക്​ സാധ്യത

text_fields
bookmark_border
നാല്​ ജില്ലകളിൽ മിന്നലോടെ കനത്ത മഴക്ക്​ സാധ്യത
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ നാല്​ ജില്ലകളിൽ അടുത്ത മൂന്ന്​ മണിക്കുറിനിടെ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെനന്​ കാലവാസ്​ഥ നിരീക്ഷണ ക്രേന്ദ്രം അധികൃതർ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്​ മുന്നറിയിപ്പ്​. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്​. ജനങ്ങൾ ജാഗ്രത പാലിക്കണം.

രാജ്യത്തി​​​​െൻറ കിഴക്ക്​ തീരത്ത്​ വീശുന്ന ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പി​​​​​െൻറ മുന്നറിയിപ്പുണ്ട്​. ഇതി​​​​​െൻറ ഭാഗമായാണ്​ കേരളത്തിൽ ശക്​തമായ മഴയും കാറ്റുമുള്ളത്​. കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല. എന്നാൽ, കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

തിങ്കളാഴ്​ച​ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലും ചൊവ്വാഴ്​ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം മുതൽ 115.5 എം.എം വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്​ കടലിൽ പോകാൻ പാടില്ല.

ശക്തമായ കാറ്റിനും മഴക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്​റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclonerainkerala newsumpun
News Summary - heavy rain in kerala
Next Story