Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ തുടരുന്നു;...

കനത്ത മഴ തുടരുന്നു; ഭൂതത്താൻകെട്ട് റോഡ് രണ്ടായി പിളർന്ന്​ അപകടം

text_fields
bookmark_border
കനത്ത മഴ തുടരുന്നു; ഭൂതത്താൻകെട്ട് റോഡ് രണ്ടായി പിളർന്ന്​ അപകടം
cancel

കൊച്ചി: തെക്കൻ ജില്ലകളിലും കാലവർഷക്കെടുതി തുടരുന്നു. ഇടുക്കിയിലും ആലപ്പുഴയിലും ഉരുൾ പൊട്ടലും വ്യാപക കൃഷിനാശവും റിപ്പോർട്ട്​ ചെയ്യപ്പെട്ടു. കൊച്ചിയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലത്ത് കനത്ത മഴയിൽ ഭൂതത്താൻകെട്ട് റോഡ് രണ്ടായി പിളർന്ന്​ ബൈക്ക് യാത്രക്കാർക്ക് പരിക്ക്.

റോഡിലെ ഗർത്തത്തിലേക്ക് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഭൂതത്താൻകെട്ട് ഐപ്പിള്ളിൽ വീട്ടിൽ ജയൻ (36)  സഹോദരൻ വിജയൻ (33 എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

idukki

പുലർച്ചയായതിനാലാണ്​ വൻ ദുരന്തമൊഴിവായത്​. ഇതേടെ അവിടേക്കുള്ള ബസ് സർവീസുകൾ നിലച്ചു. ഇടമലയാർ വടാട്ടുപാറയിലേക്കുള്ള ഏക ഗതാഗത മാർഗ്ഗമായ ഭൂതത്താൻകെട്ട് ഡാമിന് 200 മീറ്റർ അകലെ ജംഗിൾ പാർക്കിന് മുന്നിലുള്ള റോഡാണ് രണ്ടായി പിളർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newsheavy rainmalayalam newsIdukki NewsNatural Calamities
News Summary - heavy rain in kochi-kerala news
Next Story