കോവിഡിനു പിന്നാലെ വെള്ളപ്പൊക്കവും; ദുരിതപ്പെയ്ത്തിൽ അടിപതറുന്നു
text_fieldsമൂവാറ്റുപുഴ: കോവിഡിന് ഒപ്പം വെള്ളപ്പൊക്കവും വന്നതോടെ ദുരിതത്തിലായി പെരുമറ്റത്തെ നാട്ടുകാർ. കണ്ടെയ്ൻമെൻറ് സോണിനും പ്രളയത്തിനുമിടയിലാണ് പായിപ്ര പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകൾ ഉൾപ്പെടുന്ന പെരുമറ്റം മേഖല. പെരുമറ്റവും കൂൾമാരിയും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നതിനാൽ ഇവിടെയുള്ള ഇടറോഡുകൾപോലും പൊലീസ് അടച്ചിട്ടിരിക്കുകയാണ്. ഇതിനിെടയാണ് രാത്രി കാളിയാർ പുഴയും പെരുമറ്റം തോടും കരകവിഞ്ഞത്.
ഇവിടെയുള്ള വീടുകളിലേക്ക് വെള്ളം കയറി. തുടർന്ന് നാട്ടുകാർ വീടുകളിലെ സാധനങ്ങളും മാറ്റാൻ വാഹനങ്ങളിൽ പോകാൻ റോഡുകൾ തുറക്കാൻ ആവശ്യപ്പെെട്ടങ്കിലും പൊലീസ് തയാറായില്ല. കണ്ടെയ്ൻമെൻറ് സോണായതിനാൽ ഇവിടെനിന്ന് ജനം പുറത്തുപോകുന്നതും വാഹനങ്ങൾ അകത്തേക്കുപോകുന്നതും തടഞ്ഞു.
വെള്ളം ആശങ്ക സൃഷ്ടിക്കുന്ന വിധത്തിൽ കയറിയിട്ടില്ലെന്നും പിൻവലിയുമെന്നുമായിരുന്നു പൊലീസിെൻറ വിശദീകരണം. ഇതോടെ ജനങ്ങളും പൊലീസും തമ്മിൽ ചെറിയ തർക്കമുണ്ടായി. ഇതിനിെട, ചിലർ സാധനങ്ങൾ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റി. ഇതിനുശേഷം പുലർച്ച ജലനിരപ്പ് ഉയർന്നതോടെ വീണ്ടും സാധനങ്ങൾ നീക്കാൻ എത്തിയവരെയും പൊലീസ് തടഞ്ഞു. കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ജനങ്ങളെ പുറത്തേക്കു വിടാനാകില്ലെന്ന് പൊലീസ് ശക്തമായ നിലപാടെടുത്തതോടെ ജനം മറ്റുമാർഗമില്ലാതെ പിന്മാറുകയായിരുന്നു. പിന്നീട് ജനപ്രതിനിധികൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.