മഴക്കെടുതി; വിദ്യാഭ്യാസ ഓഫീസർമാരും ജാഗ്രത പുലർത്തണമെന്ന് മന്ത്രി രവീന്ദ്രനാഥ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസർമാർ ജാഗ ്രതപുലർത്തണമെന്ന് മന്ത്രി രവീന്ദ്രനാഥ്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ താമസിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായവുമെത്തിച്ചു കൊടുക്കുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അവധി ദിവസങ്ങളിലും ആർ.ഡി.ഡി, എ.ഡി(വി.എച്ച്.എസ്.ഇ), ഡി.ഡി, ഡി.ഇ.ഒ., എ.ഇ.ഒ ഓഫീസുകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് കൺട്രോൾ റൂം സംവിധാനമൊരുക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലെ ദുരന്ത നിവാരണ സെക്ഷനുമായി ആശയവിനിമയം നടത്തണം. ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജാഗ്രത പുലർത്തണം. അവധി ദിവസങ്ങളിലും ആർ.ഡി.ഡി, എ.ഡി(വി.എച്ച്.എസ്.ഇ), ഡി.ഡി, ഡി.ഇ.ഒ., എ.ഇ.ഒ ഓഫീസുകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് കൺട്രോൾ റൂം സംവിധാനമൊരുക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലെ ദുരന്ത നിവാരണ സെക്ഷനുമായി [RR – 0471 2580526, e-mail - rrsectiondpi@gmail.com] ആശയവിനിമയം നടത്തുകയും വേണം. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ താമസിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായവുമെത്തിച്ചു കൊടുക്കുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണം. സ്കൂളുകളിലും ഓഫീസുകളിലും ഫയലുകളും വസ്തുവകകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതാണ്. പ്രവൃത്തിദിനങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വവും ഉറപ്പാക്കണം. ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.