മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുന്നു; ഡാം തുറക്കേണ്ടത് തമിഴ്നാട് - മന്ത്രി എം.എം മണി
text_fields
ഇടുക്കി: കനത്തമഴയെ തുടർന്നുള്ള ശക്തമായ നീരൊഴുക്കിൽ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം എം മണി. ഡാം തുറക്കുന്നതിന്‍റെ നിയന്ത്രണം തമിഴ്നാടിനാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി എം എം മണി അറിയിച്ചു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133.85 അടിയിലേക്ക് എത്തിയിരുന്നു. 142 അടിയാണ് അണക്കെട്ടിെൻറ പരമാവധി സംഭരണശേഷി. ജലനിരപ്പ് 132 അടിയിലേക്കെത്തിയതോടെ ജാഗ്രാത നിർദേശം പുറപ്പെടുവിച്ചിരുന്നു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ഡാം തുറക്കാൻ സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് പീരുമേട് എം.എൽ.എ. ഇ. എസ്. ബിജിമോൾ അറിയിച്ചു.
പെരിയാറിെൻറ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള ആളുകൾ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്നും അറിയിച്ചിട്ടുണ്ട്.
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ വള്ളക്കടവ്,വണ്ടിപ്പെരിയാർ ടൗൺ,ചപ്പാത്ത്, അയ്യപ്പൻകോവിൽ തുടങ്ങിയ പ്രദേശത്തുള്ളവരെ മാറ്റിപാർപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.