Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ തുടരുന്നു;...

മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്​ 142 അടിയിലെത്തി

text_fields
bookmark_border
മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്​ 142 അടിയിലെത്തി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനാൽ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുന്നു. അണക്കെട്ടുകളുടെ ജലനിരപ്പും ഉയരുകയാണ്. ‍ മുല്ലപ്പെരിയാര്‍ ഡാമി​​​​​​​​െൻറ ജലനിരപ്പ്​ പരമാവധി സംഭരണ ശേഷിയായി 142 അടിയിലെത്തി. ഡാമി​​​​െൻറ സ്പിൽവേ ഷട്ടറുകൾ തുറന്ന്​ വെള്ളം പുറത്തു വിടുന്നുണ്ട്​. വൃഷ്​ടി പ്രദേശങ്ങളിൽ മഴ ശക്​തമായതിനാലാണ്​ ജലനിരപ്പ്​ ഉയരുന്നത്​.

പുലർച്ചെ 2.30ഒാടെ ജലനിരപ്പ് 140 അടിയായി ഉയർന്നതോടെയാണ്  അണക്കെട്ടിന്‍റെ ഭാഗമായ സ്പിൽവേ ഷട്ടറുകൾ താഴ്ത്തി അധിക ജലം ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുക്കിയത്. രാവിലെ ഒമ്പത്​ മണിയോടെ ജലനിരപ്പ്​ 141.3 അടിയായി ഉയർന്നു. വൈദ്യുതി ഉൽപാദനത്തിനും മറ്റുമായി നിലവിൽ പരമാവധി അളവായ 2300 ക്യൂബിക് അടി വെള്ളം തമിഴ്നാട് എടുക്കുന്നുണ്ട്. ഇതിന് പുറമെ ജലനിരപ്പ് ഉയർന്നതോടെ ഷട്ടർ തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു. 13 സ്പിൽവേ ഷട്ടറുകളിൽ 11 എണ്ണം ഒരടി വീതമാണ് താഴ്ത്തിയത്. 

മുല്ലപെരിയാറിലെ സ്പിൽവേയിലൂടെ ഒഴുകുന്ന വെള്ളം വള്ളക്കടവ്, വണ്ടിപെരിയാർ ചപ്പാത്ത്, ഉപ്പുതറ വഴി 35 കിലോമീറ്റർ സഞ്ചരിച്ച് ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജലസംഭരണിയിൽ എത്തിച്ചേരും. തുടർന്ന് ചെറുതോണി അണക്കെട്ടിലെ തുറന്നുവെച്ച ഷട്ടറിലൂടെ കടന്ന് ലോവർ പെരിയാർ, ഭൂതത്താൻ കെട്ട്, ഇടമലയാർ അണക്കെട്ടുകളിലൂടെ കാലടി, ആലുവ വഴി അറബികടലിൽ വെള്ളം പതിക്കും. ഷട്ടറുകൾ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ കരപ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 

മഞ്ഞുമല, കുമളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നി വില്ലേജുകളിൽ നിന്നുമാണ്​ ജനങ്ങളെ മാറ്റിയത്​. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം.എം മണി അറിയിച്ചു. സര്‍ക്കാരി​​​​​​​​െൻറ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കാറ്റും മഴയും ശക്​തമായ സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സർവീസ് നിർത്തിവച്ചു. രണ്ട് മണിവരെയാണ്​ സർവീസ്​ നിർത്തിവെച്ചത്​. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.

അതിനിടെ, ജലനിരപ്പ് 2390.06 അടിയായ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചു. സെക്കന്‍റിൽ ഏഴര ലക്ഷം ലിറ്ററായാണ് ഉയർത്തിയത്. ഇടുക്കി അണക്കെട്ടിന്‍റെ സംഭരണ ശേഷി 2403 അടിയാണ്. ഇടമലയാർ അണക്കെട്ടിന്‍റെ സംഭരണശേഷി പരമാവധി അളവായ 169 മീറ്റർ മറികടന്നു. കൊല്ലം ജില്ലയിലെ തെൻമല അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈകീട്ട് ഏഴു മണിയോടെ മൂന്ന് ഷട്ടറുകളും 60 സെന്‍റീമീറ്ററിൽ നിന്ന് 75 സെന്‍റീമീറ്ററിലേക്ക് ഉയർത്തിയിരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാർ അണക്കെട്ടിന്‍റെ മുഴുവൻ ഷട്ടറുകളും തുറന്നിരുന്നു.

ചെറുതോണി അണക്കെട്ടിൽ നിന്നും പുറത്തേക്ക് വിടുന്ന ജലത്തി​​​െൻറ അളവ് ഇന്ന് ഉച്ചക്ക് മൂന്ന്​ മണി മുതൽ 1300 ക്യുമെക്സ് ആയും നാല്​ മണി മുതൽ 1400 ക്യുമെക്സ് ആയും അഞ്ച്​ മണി മുതൽ 1500 ക്യുമെക്സ് ആയും ഉയർത്തുന്നതിനാൽ ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന്​ ഇടുക്കി ജില്ലാകലക്​ടർ അറിയിച്ചിട്ടുണ്ട്​.

കൂടാതെ പൊൻമുടി ഡാമിലെ ജലനിരപ്പ്​ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമി​​​െൻറ ഷട്ടർ തുറന്ന്​ 170 ക്യുമെക്​സ്​ വെള്ളം ഉടൻ ഒഴുക്കി വിടുന്നതിന്​ കെ.എസ്​.ഇ.ബി ഡാം സേഫ്​റ്റിക്ക്​ ജില്ലാ കലക്​ടർ അനുമതി നൽകിയിട്ടുണ്ട്​. അതിനാൽ പന്നിയാറി​േൻറയും മുതിരപ്പുഴയാറി​േൻറയും പെരിയാറി​േൻറയും തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന്​ അറിയിപ്പുണ്ട്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar damkerala newsmalayalam newsRain Havoc
News Summary - Heavy Rain, Mullapperiyar Dam Open - Kerala News
Next Story