നിലമ്പൂർ ഒറ്റപ്പെട്ടു; സ്ഥിതി ആശങ്കജനകമെന്ന് മുന്നറിയിപ്പ്
text_fieldsനിലമ്പൂർ: നാടുകാണി ചുരം താഴ്വാരത്തിൽ രണ്ടിടങ്ങളിലായി ഉരുൾപൊട്ടിയതിനെ തുടർന് ന് രണ്ട് വീടുകൾ പൂർണമായും മണ്ണിനടിയിലായി. ഒരു വീട്ടിലെ സഹോദരികളായ രണ്ടു പേരെ കാ ണാതായി. പാറക്കൽ മൈമൂന (55), സഹോദരി സാജിദ (42) എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് ചുരം താഴ്വാര പ്രദേശമായ ആനമറിയിൽ ഉരുൾപൊട്ടിയത്.
പാറക്കൽ മൈമൂനയ ുടെയും സമീപത്തെ കാളിയുടെയും വീടുകളാണ് മണ്ണിനടിയിലായത്. ശക്തമായ മഴയുണ്ടായതിന ാൽ കുടുംബങ്ങൾ ജാഗ്രതയിലായിരുന്നു. മലയിടിച്ചിൽ ശബ്ദം കേട്ടതോടെ വീട്ടുകാർ ഓടി ര ക്ഷപ്പെട്ടു. കൂട്ടത്തിൽ മൈമൂനയും സഹോദരിയുമുണ്ടാവുമെന്നാണ് കരുതിയിരുന്നത്.
പിന്നീടാണ് ഇവരെക്കുറിച്ച് വിവരമില്ലാത്തത് അറിഞ്ഞത്. സംഭവസമയം ഇരുവരും വീ ട്ടിലുണ്ടായിരുന്നതായി സമീപ വീട്ടിൽനിന്ന് രക്ഷപ്പെട്ട കാളിയും കുടുംബവും പറയുന്നു . ഇവരുടെ മാതാവ് പാത്തുമ്മ വീട്ടിലുണ്ടായിരുന്നില്ല. ബന്ധുവീട്ടിലും മണിമൂളി ദുരിതാശ്വാസ ക്യാമ്പിലും ഇവർ എത്തിയിട്ടില്ല. വനം വകുപ്പും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ രാത്രിയിലെ ദൗത്യം അവസാനിപ്പിച്ചു. ഇവരുടെ വീടിെൻറ മുകൾ ഭാഗത്താണ് ഉരുൾപൊട്ടിയത്.
അതേസമയം, കനത്ത മഴയിൽ നിലമ്പൂർ മേഖലയിൽ വ്യാപകനാശം. രാത്രി വൈകിയും മഴ തുടരുകയാണ്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. നാടുകാണി ചുരം അടച്ചു. മേഖലയിൽ 12 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 21 പ്രദേശങ്ങളിൽനിന്നായി 793 പേരെ അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും രക്ഷിച്ചു.
കരുളായി ഉൾവനങ്ങളിലും ആഢ്യൻപാറയിലും ഉരുൾപൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിൽ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. കഴിഞ്ഞവർഷത്തെ പ്രളയത്തെക്കാൾ വലിയ സ്ഥിതിവിശേഷമാണ് മേഖലയിലുള്ളതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പുന്നപ്പുഴ, കരിമ്പുഴ എന്നിവക്ക് കുറുകെയുള്ള പാലങ്ങൾക്ക് മുകളിലൂടെ മലവെള്ളമെത്തിയതിനാൽ അപകട ഭീഷണിയുണ്ട്. മൂന്നിടങ്ങളിൽ വെള്ളം കയറി നിലമ്പൂർ നഗരം പൂർണമായും ഒറ്റപ്പെട്ടു.
നിലമ്പൂർ താലൂക്കിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ
അകമ്പടം -1
നിലമ്പൂർ -1
കരുളായി -2
ചുങ്കത്തറ -1
നിലമ്പൂർ കരുളായി മേഖലയിൽ വ്യാപക നാശം
കരുളായി: മലയോരത്തു കനത്ത മഴയിലുണ്ടായ മലവെള്ളപാച്ചിലിൽ കരുളായി പഞ്ചായത്തിൽ വ്യാപക നാശം.കരിമ്പുഴ കവിഞ്ഞൊഴുകിയതോടെ കരുളായി പഞ്ചായത്തിലെ രണ്ടു ആദിവാസി കോളനികളിൽ വെള്ളം കയറിയതിനാൽ നിവാസികളെ മാറ്റിപാർപ്പിച്ചു.ഉൾവനത്തിനകത്തെ മുണ്ടക്കടവ്, നെടുങ്കയം ആദിവാസികളെയാണ് ഉച്ചക്കളം എൽ .പി .സ്കൂൾ, കരുളായി പുള്ളിയിൽ ഗവ.യു.പി.സ്കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചത്.മുണ്ടക്കടവ് കോളനിക്കു മുകളിൽ പാണപ്പുഴ ഭാഗത്ത് ബുധനാഴ്ച രാത്രി 12 മണിയോടെ ഉണ്ടായ ഉരുൾപൊട്ടൽ ശക്തമായ മലവെള്ളപാച്ചിൽ ഉണ്ടായി.
അധികൃതരെത്തി പുള്ളിയിൽ സ്കൂൾ ക്യാമ്പിലെത്തിച്ചു. ഈ ക്യാമ്പിൽ നെടുങ്കയത്തെ 102 കുടുംബങ്ങളും, ഉച്ചക്കുളത്ത് 100 കുടുംബങ്ങളുമാണ് ക്യാമ്പിലുള്ളത്. മാത്രമല്ല പുഴയോരങ്ങളിലെ വില്ലേജ് റോഡ്, വാരിക്കൽ പിലാക്കൽ, തേക്കിൻക്കുന്ന്, കിണറ്റിങ്ങൽ ഭാഗങ്ങളിലായി 30 ലധികം വീടുകൾ വെള്ളത്തിലായി. കൂടാതെ 10 ലധികം വീടുകൾക്ക് മുകളിലേക്ക് മരം വീണു തകർന്നിട്ടുമുണ്ട്. വിവിധ വകുപ്പ് അധികൃതർ ക്യാമ്പുകളിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.