കനത്ത മഴ; അട്ടപ്പാടിയിൽ കുട്ടി മരിച്ചു; കോട്ടയത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു
text_fieldsപാലക്കാട്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറയിലാണ് സംഭവം. മൂന്നാംക്ലാസുകാരി ആതിരയാണ് മരിച്ചത്. വീടിനു സമീപത്ത് കക്കൂസിനായി നിർമിച്ച കുഴിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളം നിറഞ്ഞിരുന്നു. ഇൗ വെള്ളത്തിൽ വീണാണ് കുട്ടി മരിച്ചത്. പുലർച്ചെ ആനക്കല്ലിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ നാലു വിടുകൾ തകർന്നിരുന്നു.
സംസ്ഥാനത്ത് ഇന്നലെ മുതല്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അട്ടപ്പാടിയിൽ ജെല്ലിപ്പാറയിലും ആനക്കല്ലിലും ഉരുൾപൊട്ടി. വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലിന് സമാനമായ മലവെള്ളപ്പാച്ചിലും പലയിടത്തുണ്ടായിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
പാലക്കാട് അട്ടപ്പാടി റൂട്ടില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി ചുരത്തിലും ഇന്നലെ മണ്ണിടിഞ്ഞു വീണിരുന്നു. പാലക്കാടും കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലെയും അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞു. അടിയന്തര സാഹചര്യം നേരിടാൻ പാലക്കാട് കലക്ടറേറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ഇടുക്കി അണക്കെട്ട് പകുതി നിറഞ്ഞു. തിരുവനന്തപുരം പേപ്പാറ ഡാം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഏതു നിമിഷവും ഡാം തുറന്നു വിടാൻ സാധ്യതയുെണ്ടന്നും ജാഗ്രത പാലിക്കണെമന്നും അധികൃതർ അറിയിച്ചു. അടുത്ത 48 മണിക്കൂര്‍ നേരം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.
അതേസമയം, കോട്ടയം ചിങ്ങവനത്ത് റെയിൽവേട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. കോട്ടയം-ചങ്ങനാശ്ശേരി റൂട്ടിൽ റെയിൽ ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തികൾ തുടങ്ങിയിട്ടുണ്ട്. ഹൈദരാബാദ് -തിരുവന്തപുരം ശബരി എക്സ്പ്രസ് പിടിച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.