Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ ശക്​തം;...

മഴ ശക്​തം; സംസ്​ഥാനമാകെ റെഡ് അലർട്ട്​ 

text_fields
bookmark_border
മഴ ശക്​തം; സംസ്​ഥാനമാകെ റെഡ് അലർട്ട്​ 
cancel

തിരുവനന്തപുരം​: മഴയും മഴക്കെടുതിയും ശക്​തമായി തുടരുന്ന സാഹചര്യത്തിൽ സംസ്​ഥാനമാകെ റെഡ്​ അലെർട്ട്​ പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്​, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം,ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റെഡ്​ അലർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു​​​. ഇത്​​ മറ്റു ജില്ലകളിലേക്ക്​ കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്​. 

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (വൈകീട്ട്​ ഏഴ്​ മുതൽ രാവിലെ ഏഴ്​ വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണമെന്നും കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്​.

അണക്കെട്ടുകൾ പലതും തുറക്കുന്നതിനാൽ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. അതിനാൽ പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ ശ്രദ്ധിക്കണം. 

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ക്ക്​ ജാഗ്രതാ നിർദേശമുണ്ട്​. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ വൈകരുതെന്നും പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകര്‍ അല്ലാത്തവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങൾ സന്ദര്‍ശിക്കരുത്​. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നി​െല്ലന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും അധികൃതർ നിർദേശിക്കുന്നു.

ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്നും പുറത്തേക്ക് വിടുന്ന ജലത്തി​​​െൻറ അളവ് ഇന്ന് ഉച്ചക്ക് മൂന്ന്​ മണി മുതൽ 1300 ക്യുമെക്സ് ആയും നാല്​ മണി മുതൽ 1400 ക്യുമെക്സ് ആയും അഞ്ച്​ മണി മുതൽ 1500 ക്യുമെക്സ് ആയും ഉയർത്തുന്നതിനാൽ ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന്​ ഇടുക്കി ജില്ലാകലക്​ടർ അറിയിച്ചിട്ടുണ്ട്​.

കൂടാതെ പൊൻമുടി ഡാമിലെ ജലനിരപ്പ്​ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമി​​​െൻറ ഷട്ടർ തുറന്ന്​ 170 ക്യുമെക്​സ്​ വെള്ളം ഉടൻ ഒഴുക്കി വിടുന്നതിന്​ കെ.എസ്​.ഇ.ബി ഡാം സേഫ്​റ്റിക്ക്​ ജില്ലാ കലക്​ടർ അനുമതി നൽകിയിട്ടുണ്ട്​. അതിനാൽ പന്നിയാറി​േൻറയും മുതിരപ്പുഴയാറി​േൻറയും പെരിയാറി​േൻറയും തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന്​ അറിയിപ്പുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsred alertkerala floodheavy rainmalayalam news
News Summary - heavy rain; Red Alert in 12 district-kerala news
Next Story