![അതിശക്ത മഴക്ക് സാധ്യത; നാലുതരത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തയാറാക്കാൻ നിർദേശം അതിശക്ത മഴക്ക് സാധ്യത; നാലുതരത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തയാറാക്കാൻ നിർദേശം](https://www.madhyamam.com/h-upload/2020/08/02/641715-heavy-rain.webp)
അതിശക്ത മഴക്ക് സാധ്യത; നാലുതരത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തയാറാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.
തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്്ച കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജില്ലകളിൽ നാലുതരം ദുരിതാശ്വാസ ക്യാമ്പുകൾ തയാറാക്കാൻ ജില്ല ഭരണകൂടങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ക്വാറൻറീനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടത്തിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാകണമെന്ന് സർക്കാർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.