കനത്ത മഴ; പത്തനംതിട്ടയില്‍ മൂന്ന് മരണം
text_fieldsപത്തനംതിട്ട: കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയിൽ ഇതുവരെ മൂന്ന് മരണങ്ങള് റിപ്പോർട്ട് ചെയ്തു. പള്ളിക്കല്‍ പഴങ്കുളം സ്വദേശി മണിയമ്മാള് (76), പെരിങ്ങനാട് അട്ടക്കോട് സ്വദേശി ഗോവിന്ദന് (63), ബിഹാര്‍ സ്വദേശി തൊഴിലാളി നരേഷ് (25) എന്നിവരാണ് വിവിധ അപകടങ്ങളിൽ മരിച്ചത്.
മണിമലയാറ്റിൽ ഒഴുക്കിൽപെട്ട് നരേഷിന്റെ മൃതദേഹം ബുധനാഴ്ച ഉച്ചക്ക് കണ്ടെത്തി. മുതല്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ 25 വരെ ശക്തമായ മഴക്കുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിക്കും. അതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
നദികള്‍ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്.
ജലാശയങ്ങളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.
കണ്ട്രോള് റൂം നമ്പർ
ദുരന്തനിവാരണത്തിനായി ജില്ലയില്‍ തുറന്നിട്ടുള്ള കണ്ട്രോള് റൂമുകളിലേക്ക് ജനങ്ങള്‍ക്ക് അവശ്യസാഹചര്യങ്ങളില്‍ ബന്ധപ്പെടാം.
- കലക്ടറേറ്റ്: 8078808915.
- കോഴഞ്ചേരി തഹസില്‍ദാര്‍: 0468 2222221, 9447712221.
- മല്ലപ്പള്ളി തഹസില്‍ദാര്‍: 0469 2682293, 9447014293.
- അടൂര്‍ തഹസില്‍ദാര്‍: 04734 224826, 9447034826.
- റാന്നി തഹസില്‍ദാര്‍ : 04735 227442, 9447049214.
- തിരുവല്ല തഹസില്‍ദാര്‍ : 0469 2601303, 9447059203.
- കോന്നി തഹസില്‍ദാര്‍ : 0468 2240087, 9446318980.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.