കനത്ത മഴ, കടൽക്ഷോഭം; നീണ്ടകരയിൽ വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി
text_fieldsകൊല്ലം: നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം ശക്തമായ കാറ്റിൽപെട്ട് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന് ന മൂന്നുപേരെ കാണാതായി. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. തമിഴ്നാട് കൊല്ലങ്കോട് നീരോടി പൊഴിയൂർ സ്വദേശികളായ രാജു, ജോൺ ബോസ്കോ, സഹായരാജു എന്നിവരെയാണ് കാണാതായത്. നിക്കോളാസ്, സ്റ്റാലിൻ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഇവര െ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. സ്റ്റാലിെൻറ ഉടമസ്ഥതയിലുള്ള സ െൻറ് നിക്കോളാസ് (താതായുസ് മാതാ) എന്ന സ്റ്റോർ വള്ളം വ്യാഴാഴ്ചയാണ് നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിനു പുറപ്പ െട്ടത്. വെള്ളിയാഴ്ച തിരികെ എത്തുമ്പോൾ നീണ്ടകരക്ക് പടിഞ്ഞാറുെവച്ചു കാറ്റിൽപെട്ട് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരും കാക്കത്തോപ്പ് തീരം ലക്ഷ്യമാക്കിയാണ് നീന്തിയത്.
കാണാതായവരിൽ രണ്ടുപേർ കാക്കത്തോപ്പ് തീരംവരെ എത്തിയതായാണ് കോസ്റ്റ് ഗാർഡിെൻറ നിഗമനം. മറിഞ്ഞ വള്ളം ശക്തികുളങ്ങര മരുത്തടി ഭാഗത്ത് അടിഞ്ഞു. മറൈൻ എൻഫോഴ്സ്മെൻറും കോസ്റ്റൽ പൊലീസും തിരച്ചിൽ ആരംഭിച്ചു. നേവിയുടെ സഹായം തേടിയിട്ടുണ്ട്.
ആലപ്പുഴ, ചെറിയഴീക്കൽ തീരങ്ങളിലും കൊല്ലം ആലപ്പാട്, എറണാകുളം ചെല്ലാനം, മലപ്പുറം പൊന്നാനി തീരങ്ങളിലും കടലാക്രമണം രൂക്ഷമാണ്. ആലപ്പാട് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി.
തിരുവല്ലയിൽ മീൻ പിടിക്കുന്നതിനിടെ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. നന്നൂർ സ്വദേശി കോശി(54)യാണ് മരിച്ചത്.
അതേസമയം, വിഴിഞ്ഞത്ത് നിന്ന് നാലു മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താനായില്ല. ബുധനാഴ്ച വൈകീട്ട് മത്സ്യബന്ധനത്തിനായി പോയ പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപ്പള്ളി സ്വദേശികളായ ആന്‍റണി, യേശുദാസൻ എന്നീ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. ഇവർക്കായി മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തതോടെ മറൈൻ എൻഫോഴ്സ്മെന്‍റ് തിരച്ചിൽ തുടരുന്നുണ്ട്.
മഴക്കെടുതി മൂലം കോഴിക്കോട് നല്ലളത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂര്‍ താഴെതെരുവില്‍ 12 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് കടന്തറപ്പുഴ കരകവിഞ്ഞ് ഒഴുകി. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരവും വെള്ളത്തില്‍ മുങ്ങി.
പത്തനംതിട്ട പമ്പാനദിയിൽ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി ജില്ലയിലെ പാബ്ല, കല്ലാര്‍കുട്ടി ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി.
അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 19ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ജൂലൈ 20ന് കാസർഗോഡ്, ജൂലൈ 21ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ 20ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ജൂലൈ 21ന് മലപ്പുറം, കണ്ണൂർ ജില്ലകളിലും ജൂലൈ 22ന് കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലും ജൂലൈ 23ന് കണ്ണൂരിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.