കനത്ത മഴ: 14 ട്രെയിനുകൾ പൂർണമായും 23 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി
text_fieldsതിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ വെള്ളം കയറിയ തോടെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താളംതെറ്റി. വെള്ളക്കെട്ടിന് പുറമെ സിഗ്നൽ സംവിധ ാനവും തകരാറിലായതാണ് ഗതാഗതത്തെ കാര്യമായി ബാധിച്ചത്. എക്സ്പ്രസുകളടക്കം 14 ട്ര െയിനുകൾ പൂർണമായും 23 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മൂന്ന് ട്രെയിനുകൾ വഴിതിരി ച്ചുവിട്ടു. വെള്ളക്കെട്ടിന് പുറമേ വൈക്കത്തിനും പിറവത്തിനും ഇടയിൽ പാളത്തിലേക്ക് മണ്ണിടിച്ചിലുണ്ടായതും സർവിസുകൾ മുടങ്ങാനും വൈകാനും കാരണമായി. രാവിലെ 11 ഒാടെയാണ് നോർത്ത് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. സൗത്ത് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ പിന്നെയും ഏറെ നേരമെടുത്തു. അപ്രതീക്ഷിത റദ്ദാക്കലും സർവിസ് അവസാനിപ്പിക്കലും യാത്രക്കാരെ വലച്ചു. മിക്ക ട്രെയിനുകളും തിങ്കളാഴ്ച വൈകിയാണ് ഒാടിയത്. തിരുവനന്തപുരം-ചണ്ഡിഗഢ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ്, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു.
ജനശതാബ്ദിയടക്കം റദ്ദാക്കി
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, എറണാകുളം- ബംഗളൂരു ഇൻറർസിറ്റി എക്സ്പ്രസുകളും എറണാകുളം-ആലപ്പുഴ പാസഞ്ചർ (56379), ആലപ്പുഴ-എറണാകുളം പാസഞ്ചർ (56384), എറണാകുളം -കായംകുളം (56382), കായംകുളം-എറണാകുളം (56382), എറണാകുളം-കായംകുളം (56387), കായംകുളം-എറണാകുളം (56388), ഗുരുവായൂർ-തൃശൂർ (56043), തൃശൂർ-ഗുരുവായൂർ (56044), എറണാകുളം-ആലപ്പുഴ (56303), ആലപ്പുഴ-കൊല്ലം (56301), ഗുരുവായൂർ-എറണാകുളം (56375) എന്നീ പാസഞ്ചറുകളും കൊല്ലം-എറണാകുളം (66308) മെമുവുമാണ് റദ്ദാക്കിയത്.
ഭാഗിക റദ്ദാക്കൽ, പാതിവഴിയിലായി യാത്രക്കാർ
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ആലപ്പുഴയിൽ യാത്ര അവസാനിപ്പിച്ചു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) ആലപ്പുഴയിൽ നിന്നാണ് മടക്കയാത്ര ആരംഭിച്ചത്. ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജങ്ഷനിലും സർവിസ് നിർത്തി. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) തുറവൂരിൽ യാത്ര അവസാനിപ്പിച്ചു. ഈ ട്രെയിൻ തുറവൂരിൽനിന്ന് നാഗർകോവിലിലേക്കുള്ള ഏറനാട് എക്സ്പ്രസായി (16605) സർവിസ് നടത്തും. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് (16308) തൃശൂരിൽ യാത്ര അവസാനിപ്പിച്ചു. മടക്കയാത്ര (ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് 16307) തൃശൂരിൽ നിന്നാണ് ആരംഭിച്ചത്. പാലക്കാട്-എറണാകുളം മെമു (66611) തൃശൂരിൽ യാത്ര അവസാനിപ്പിച്ചു. എറണാകുളം-പാലക്കാട് മെമു (66612) യാത്ര ആരംഭിച്ചത് തൃശൂരിൽനിന്ന്. പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) മുളന്തുരുത്തിയിൽ യാത്ര നിർത്തി. പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് (16792) മുളന്തുരുത്തിയിൽ നിന്നാണ് യാത്ര തുടങ്ങിയത്.
തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) പിറവം റോഡിൽ സർവിസ് നിർത്തി. ഷൊർണൂർ-തിരുവനന്തപുരം വേണാട് (16301) പിറവം റോഡിൽ നിന്നാണ് സർവിസ് ആരംഭിച്ചത്. ചെൈന്ന-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് (22639) അങ്കമാലിയിൽ യാത്ര അവസാനിപ്പിച്ചു. ആലപ്പുഴ-ചെന്നൈ സൂപ്പർ ഫാസ്റ്റ് (22640) അങ്കമാലിയിൽ നിന്ന് ഒാട്ടം തുടങ്ങി. മഡ്ഗാവ്-എറണാകുളം പ്രതിവാര ട്രെയിൻ (10215) ചാലക്കുടിയിലും ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്തും യാത്ര അവസാനിപ്പിച്ചു. എറണാകുളം-മഡ്ഗാവ് (10215) എക്സ്പ്രസ് ചാലക്കുടിയിൽനിന്നും ഗുരുവായൂർ-ചെെന്നെ എഗ്മോർ എക്സ്പ്രസ് (16128) എറണാകുളത്ത് നിന്നുമാണ് യാത്ര പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.