കനത്ത മഴ; സംസ്ഥാനത്ത് രണ്ട് മരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്തമഴ തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രണ്ടുമരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്്. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് ഷംസുദ്ദീെൻറ ഏക മകൻ മുഹമ്മദ് ഷാമിൽ വീടിന് സമീപത്തെ തോട്ടിലെ ഒഴുക്കിൽപെട്ടാണ് മരിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയും മരിച്ചു. സംസ്ഥാനത്ത് 36 വീടുകൾ പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു. ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചിരുന്ന അതിശക്തമായ മഴ മുന്നറിയിപ്പ് ബുധനാഴ്ച അവസാനിച്ചു.
അതേ സമയം സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. എറണാകുളം ജില്ലയിലെ പിറവത്താണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്- 16 സെൻറീമീറ്റർ. വയനാട് വൈത്തിരിയിൽ 15 സെൻറീമീറ്ററും പാലക്കാട്, കോട്ടയം ജില്ലയിലെ കോഴ, വൈക്കം എന്നിവിടങ്ങളിൽ 13 സെൻറീമീറ്ററും മഴ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും രണ്ട് സെൻറീമീറ്ററാണ് മഴ.
കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇൗ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിെൻറ പടിഞ്ഞാറുഭാഗത്തും അറബിക്കടലിെൻറ വടക്കുഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തുടര്‍ച്ചയായി ശക്തമായ മഴ ലഭിച്ചാല്‍ പെെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.