മെയ് 12 വരെ സംസ്ഥാനത്ത് കനത്ത മഴ, കാറ്റ്, മിന്നൽ: ജാഗ്രത നിർദേശം
text_fieldsആലപ്പുഴ: ശനിയാഴ്ച മുതൽ ഈമാസം 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-_40 കി.മീ വരെ വേഗമുള്ള കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുെണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുൻകരുതൽ സ്വീകരിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതനിർദേശം പുറപ്പെടുവിച്ചു. ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യതയേറെയുള്ളത്. ഇത് മനുഷ്യെൻറയും മൃഗങ്ങളുടെയും ജീവനും വൈദ്യുതി -ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുതി ചാലകങ്ങളുമായി ബന്ധിപ്പിച്ച വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കും.
ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാതിരിക്കരുത്. ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയാറാക്കിയ 'ദാമിനി' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം.
ഇടിമിന്നൽ മുൻകരുതൽ
• ഇടിമിന്നൽ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
•ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. കെട്ടിടത്തിനകത്ത് ഇരിക്കുകയും പരമാവധി ഭിത്തിയിലും തറയിലും സ്പർശിക്കാതിരിക്കാനും ശ്രമിക്കുക.
•ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമിപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
•ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല.
•കുട്ടികൾ ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
•ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.
•ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തുതന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
•കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവെക്കുക.
•ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം.
•ജലാശയത്തിൽ മീൻ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്.
•പട്ടം പറത്തുന്നത് ഒഴിവാക്കുക.
•ഇടിമിന്നലുള്ള സമയത്ത് ടെറസിലും മറ്റ് ഉയരമുള്ള സ്ഥലങ്ങളിലും വൃക്ഷക്കൊമ്പിലും ഇരിക്കരുത്.
•വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്.
ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
•അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാനാവാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താെണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
•ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്ക് സർജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
•മിന്നലിെൻറ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ചയും കേൾവിയും നഷ്മാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിെൻറ ശരീരത്തിൽ വൈദ്യുതി പ്രവാഹമില്ലെന്ന് മനസ്സിലാക്കണം.
•അതിനാൽ മിന്നലേറ്റയാളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാല്‍ ആദ്യ 30 സെക്കൻഡ് രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റയാളിന് ഉടൻ വൈദ്യസഹായം എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.