അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച കനത്ത മഴക്ക് സാധ്യത; അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദം
text_fieldsതിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട്. നവംബർ 23, 24, 25 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴക്ക് ഇവിടെ സാധ്യതയുണ്ട്. മലയോരമേഖലകളിൽ ശക്തമായ ഇടിയോടുകൂടിയ മഴ പെയ്യാം. അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു.
തിങ്കളാഴ്ച മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇൗ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.