മഴ കനത്തു; ശബരിമലയിലെ ഭക്തജന തിരക്കിൽ കുറവ്
text_fieldsശബരിമല : പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ ഭക്തജന തിരക്കിൽ നേരിയ കുറവ്. ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തമിഴ്നാട്ടിൽനിന്നുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് മഴക്കോട്ട് അണിഞ്ഞാണ് തീർത്ഥാടകരിൽ ഭൂരിഭാഗവും ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ നട തുറന്നത് മുതൽ മുപ്പതിനായിരം തീർത്ഥാടകരാണ് ഇതുവരെ ദർശനം നടത്തിയത്. 5881 സ്പോട് ബുക്കിങ്ങ് ആണ് നിലവിലുള്ളത്. അടുത്ത മൂന്നു മണിക്കൂറിൽ സന്നിധാനം, പമ്പ , നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
മഴയ്ക്കൊപ്പം മഞ്ഞുമായതോടെ തീർത്ഥാടകരുടെ മലകയറ്റം ദുഷ്കരമായി തുടരുകയാണ്. കാലാവസ്ഥ അനുകൂലമാകുമ്പോൾ തമിഴ്നാട്ടിൽ നിന്നും കൂടുതൽ തീർത്ഥാടകർ എത്തിയാൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണമോ എന്നത് പോലീസുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.