Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sabarimala
cancel
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ: ശനിയാഴ്ച...

കനത്ത മഴ: ശനിയാഴ്ച ശബരിമലയിലേക്ക്​ തീർഥാടകരുടെ യാത്ര നിരോധിച്ചു

text_fields
bookmark_border

പത്തനംതിട്ട: ജില്ലയിലെ കനത്ത മഴയുടെ സാഹചര്യത്തിൽ ഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ശനിയാഴ്ച പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചതായി ജില്ല കലക്​ടർ ഡോ. ദിവ്യാ എസ്. അയ്യർ അറിയിച്ചു.

പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതും കക്കി ഡാം തുറന്നതും പമ്പാ ഡാമി​ൽ റെഡ്​ അലെർട്ട്​ പ്രഖ്യാപിച്ചതും കണക്കിലെടുത്താണ്​ തീരുമാനം.

ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ വിർച്വൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദർശനത്തിന്​ സൗകര്യം ഒരുക്കും. അവരവരുടെ ഇടങ്ങളിൽ നിന്നുമുള്ള ശനിയാഴ്ചത്തെ യാത്ര ഒഴിവാക്കിക്കൊണ്ട് തീർത്ഥാടകർ സഹകരിക്കണമെന്നും കലക്​ടർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala Newsheavy rain
News Summary - Heavy rains: Pilgrims banned from traveling to Sabarimala on Saturday
Next Story