ശക്തമായ കാറ്റിന് സാധ്യത; കടലിൽ പോകുന്നതിന് വിലക്ക്
text_fieldsതിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദം മൂലം ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളത ിനാൽ കേരളത്തിൽനിന്ന് ഒക്ടോബർ 25 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടിെല്ലന്ന് സംസ്ഥാന ദുരന്തനിവാരണ അതോ റിറ്റി അറിയിച്ചു. 25 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരത്തോട് ചേർന്ന മധ്യകിഴക്കൻ, തെക്കുകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലാണ് ഇതിന് സാധ്യത.
കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പിൽ മാറ്റം വരുന്നതുവരെ മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നതിൽനിന്ന് വിലക്കുന്നതിന് നടപടിയെടുക്കാൻ ജില്ല ഭരണകൂടത്തിനും ഫിഷറീസ് വകുപ്പിനും പൊലീസിനും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ വ്യാഴാഴ്ച മഞ്ഞ അലർട്ട്. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇത് ബാധകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.