Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറ്റും മഴയും: വൈക്കം...

കാറ്റും മഴയും: വൈക്കം ക്ഷേത്രത്തി​െൻറ ഉൗട്ടുപുരക്കും കലാപീഠത്തിനും വൻനാശം

text_fields
bookmark_border
vaikom
cancel
camera_alt??????? ?????? ?????? ?????????????????? ?????????

വൈക്കം (കോട്ടയം): ഞായറാഴ്​ച രാത്രിയുണ്ടായ കാറ്റിലും മഴയിലും വൈക്കത്തും സമീപപ്രദേശങ്ങളിലും വൻ നാശനഷ്​​ടം. വൈക്കം മഹാദേവ ക്ഷേത്രത്തി​​െൻറ ഉൗട്ടുപുരയുടെയും കലാപീഠത്തി​​െൻറയും മേൽക്കൂര തകർന്നു. കനത്ത കാറ്റിൽ ഓടുകൾ നിലംപൊത്തുകയായിരുന്നു. 

ടി.വി പുരം മേഖലയിലും​ നാശനഷ്​ടം ഉണ്ടായി​. മരങ്ങൾ വ്യാപകമായി കടപുഴകി. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. മുന്നൂ​േറാളം വൈദ്യുതി പോസ്​റ്റുകൾ ഒടിഞ്ഞുവീണു. മേഖലയിൽ വൈദ്യുതി പുനഃസ്​ഥാപിക്കാൻ ശ്രമങ്ങൾ തുടരുന്നു. ആളപായം ഉണ്ടായിട്ടില്ല.

vaikom2
വൈക്കത്തുണ്ടായ നാശനഷ്​ടം
 

ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പി​​െൻറ മുന്നറിയിപ്പുണ്ട്​. ഇതി​​െൻറ ഭാഗമായാണ്​ കേരളത്തിൽ ശക്​തമായ മഴയും കാറ്റുമുള്ളത്​. കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല. എന്നാൽ, കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ചുഴലിക്കാറ്റിന്‍റെ സ്വാധീനം കൂടി പരിഗണിച്ചുകൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും 'യെല്ലോ' അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്​ മുന്നറിയിപ്പുണ്ട്​. തമിഴ്നാട്ടിലും തീരപ്രദേശങ്ങളിൽ കനത്ത കാറ്റ് വീശിയടിക്കുകയാണ്. തീരമേഖലയിലുടനീളം ജാഗ്രത പ്രഖ്യാപിച്ചു. 
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclonekerala newsyellow alertumpun
News Summary - heavy wind in vaikom
Next Story