കൊച്ചി വിമാനത്താവളത്തിലെ ഹെലികോപ്ടർ അപകടം: റിപ്പോർട്ട് കൈമാറി
text_fieldsനെടുമ്പാശ്ശേരി: തീരസംരക്ഷണ സേനയുടെ ഹെലികോപ്ടർ കൊച്ചി വിമാനത്താവളത്തിൽ അപകടത്തിൽപെട്ടതുമായി ബന്ധപ്പെട്ട് സിയാലിന്റെ അന്വേഷണ റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറി. യാത്രാ വിമാനമല്ലാത്തതിനാൽ ഡി.ജി.സി.എയുടെ പ്രത്യേകസംഘം നേരിട്ടെത്തി കൂടുതൽ അന്വേഷണം നടത്താനിടയില്ല.
എന്നാൽ, തീരസംരക്ഷണ സേന അപകട കാരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും. ഹെലികോപ്ടർ നിർമിച്ച ഹിന്ദുസ്ഥാൻ എയർനോട്ടിക്കൽസിലെ എൻജിനീയറിങ് വിഭാഗവും സഹകരിക്കും.
ഹെലികോപ്ടർ തീരസംരക്ഷണ സേനയുടെ ഹാംഗറിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിനു ശേഷമായിരിക്കും ഹെലികോപ്ടറിന്റെ അറ്റകുറ്റപ്പണി തുടങ്ങുക. ഹെലികോപ്ടർ ഉയർന്നുപൊങ്ങിയപ്പോൾ വശങ്ങളിലേക്കും മറ്റുമുള്ള ചലനം നിയന്ത്രിക്കുന്ന സംവിധാനം തകരാറിലായെന്നാണ് പൈലറ്റ് മൊഴി നൽകിയതെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.