ഹെലികോപ്റ്റർ വിവാദം: റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെട്ട ഹെലികോപ്റ്റർ വിവാദത്തിൽ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ആണ് വിശദീകരണം തേടിയത്. ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നൽകണമെന്നാണ് മന്ത്രിയുടെ നിർദേശം.
റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍റെ നടപടിയിൽ ചൊവ്വാഴ്ച റവന്യൂ മന്ത്രി അതൃപ്തി പരസ്യമായി വ്യക്തമാക്കിയിരുന്നു. കൂടാതെ സംഭവം പരിശോധിക്കുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടിയത്.
പാർട്ടി സമ്മേളനത്തിൽ പെങ്കടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടറിൽ പറന്നതിന്റെ തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് വകമാറ്റാൻ റവന്യൂ സെക്രട്ടറിയാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഒാഫിസിനെയോ വകുപ്പു മന്ത്രിയുടെ ഒാഫിസിനെയോ വിവരം അറിയിച്ചില്ലെന്നാണ് റവന്യൂ സെക്രട്ടറിയുടെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്.
ഫണ്ട് വകമാറ്റി ചെലവഴിച്ച സംഭവം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് ഉത്തരവ് റദ്ദാക്കിയിരുന്നു. എന്നാൽ, റവന്യൂ സെക്രട്ടറിക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഒാഫിസിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.