ഹെലികോപ്ടർ വീണ്ടും വാടകക്കെടുക്കുന്നു
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി വിവാദങ്ങൾ ഉയർന്നെങ്കിലും അടിയന്തര ആവശ്യങ്ങൾക്ക് ഹെലികോപ്ടർ വാടകക്കെടുക്കാൻ സർക്കാർ ടെൻഡർ വിളിച്ചു. ഇരട്ട എൻജിനുള്ള ഒമ്പത് പേർക്കിരിക്കാവുന്ന ഹെലികോപ്ടറാണ് ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തേക്കാകും കരാർ. മാസം 20 മണിക്കൂർ പറക്കാൻ പ്രത്യേക തുകയും അതിൽ കൂടുതൽ വന്നാൽ പ്രത്യേക നിരക്കുമാണ് ആവശ്യപ്പെടുന്നത്. അതേസമയം ടെൻഡറിെൻറ ഒരു ഭാഗത്ത് മാസം 108 മണിക്കൂർ എന്ന് സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വാടകക്കെടുത്തതിന് 22 കോടി രൂപ ചെലവ് വന്നിരുന്നു. കാര്യമായ ഉപയോഗമൊന്നുമില്ലാതെ വമ്പൻ തുക വാടക നൽകിയത് വിവാദമായിരുന്നു.
പൊലീസിെൻറ അടിയന്തര ആവശ്യത്തിനെന്ന പേരിൽ 2020 ഏപ്രിലിലാണ് നേരത്തേ ഹെലികോപ്ടർ വാടകക്കെടുത്തത്. മാവോവാദി നിരീക്ഷണം, പ്രളയം പോലെ ദുരന്തഘട്ടത്തിലെ ഉപയോഗം എന്നിവയാണ് അടിയന്തരാവശ്യമായി ചൂണ്ടിക്കാണിക്കുന്നത്. ഇൗ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടർ ഉപയോഗം കാര്യമായി നടന്നിട്ടില്ല. കേന്ദ്രത്തിൽനിന്ന് പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പൊലീസ് ഫണ്ടിൽനിന്നാണ് തുക നൽകിയത്. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഹെലികോപ്ടർ അധിക ചെലവാണെന്ന വാദം ഉയർന്നിരുന്നു. ഇത് അവഗണിച്ചാണ് സർക്കാർ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.