ഹെലികോപ്റ്റർ യാത്ര: മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ പരാതി നൽകി
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയെൻറ ഹെലികോപ്ടർ യാത്രക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്ന് എട്ടു ലക്ഷം രൂപ വകയിരുത്തിയതിനെതിരെ ബി.ജെ.പി പരാതിയുമായി രംഗത്ത്. ഫണ്ട് സ്വന്തം ആവശ്യത്തിനുപയോഗിച്ചത് ദുരന്തനിവാരണ നിയമത്തിലെ 53ാം വകുപ്പ് പ്രകാരം ശിക്ഷാർഹമാെണന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രിക്കും തുക അനുവദിക്കാൻ ഉത്തരവിട്ട അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും വകുപ്പ് 60 അനുസരിച്ച് നോട്ടീസയച്ചതായി വി. മുരളീധരൻ അറിയിച്ചു. തുക അനുവദിച്ചത് റദ്ദാക്കിയെങ്കിലും നിയമം ലംഘിക്കാൻ ശ്രമിച്ചത് തെറ്റാണ്. ബി.ജെ.പി നൽകിയ നോട്ടീസിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മുരളീധരൻ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, മുൻ പ്രസിഡൻറ് പി. രഘുനാഥ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.