Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​ട്ടി​ൻ​മു​ക​ളി​ൽ...

മാ​ട്ടി​ൻ​മു​ക​ളി​ൽ ന​ര​ക​ജീ​വി​തം...

text_fields
bookmark_border
മാ​ട്ടി​ൻ​മു​ക​ളി​ൽ ന​ര​ക​ജീ​വി​തം...
cancel
camera_alt

1. മാ​ട്ടി​ൻ​മു​ക​ൾ ആ​ദി​വാ​സി ന​ഗ​റി​ലെ വീ​ടു​ക​ളി​ലൊന്ന്  2. പ​ണി പൂ​ർ​ത്തി​യാ​യെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന വീ​ടിന്‍റെ ശോച്യാവസ്ഥ

മ​ണ്ഡ​ല ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യാ​ണ് ചേ​ല​ക്ക​ര. വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ചേ​ല​ക്ക​ര​ക്ക് നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളു​ണ്ട്. ചേ​ല​ക്ക​ര​ക്കാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ ‘മാ​ധ്യ​മ’​ത്തി​ൽ വാ​യി​ക്കാം.

തൃ​ശൂ​ർ: ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ പ​ഴ​യ​ന്നൂ​രി​ൽ​നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ കു​മ്പ​ള​ക്കോ​ട് മാ​ട്ടി​ൻ​മു​ക​ൾ എ​ന്ന സ്ഥ​ല​ത്തെ​ത്താം. ഇ​ടു​ങ്ങി​യ​തെ​ങ്കി​ലും ന​ല്ല റോ​ഡാ​ണ്. ഒ​ന്നു​ര​ണ്ട് ക​യ​റ്റ​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ വ​ലി​യ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ ഇ​വി​ടെ​യെ​ത്താം. മാ​ട്ടി​ൻ​മു​ക​ളി​ൽ ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് പ​ര​ന്നു​കി​ട​ക്കു​ന്ന ഒ​രു ആ​ദി​വാ​സി താ​മ​സ​സ്ഥ​ല​മു​ണ്ട്. മ​ല​യ​ൻ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 14 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടെ ക​ണ്ടാ​ൽ ഹൃ​ദ​യം ത​ക​രു​ന്ന കാ​ഴ്ച​ക​ളാ​ണു​ള്ള​ത്. ന​ല്ല റോ​ഡും ആ​ദി​വാ​സി ഇ​ത​ര​രാ​യ ആ​ളു​ക​ളും താ​മ​സി​ക്കു​ന്നി​ട​ത്ത് പു​ഴു​ക്ക​ൾ​ക്ക് സ​മാ​ന ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ആ​ദി​വാ​സി​ക​ൾ.

ഇ​നി ‘കോ​ള​നി’ എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കി​ല്ല എ​ന്ന ച​രി​ത്ര​പ​ര​മാ​യ വി​ളം​ബ​രം പു​റ​പ്പെ​ടു​വി​ച്ച ഒ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ മ​ണ്ഡ​ല​ത്തി​ലാ​ണോ ഇ​ത്ര​മേ​ൽ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ ആ​ദി​വാ​സി​ക​ൾ വ​സി​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ച്ചു​പോ​കും. അ​ത്ര​ക്കു​ണ്ട് ഇ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ. 81കാ​ര​നാ​യ ചു​ക്ര​ൻ ആ​ണ് ഇ​വി​ട​ത്തെ ഊ​രു​മൂ​പ്പ​ൻ. ചു​ക്ര​ന്റെ മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും ഒ​ക്കെ​ത്ത​ന്നെ​യാ​ണ് മ​റ്റു താ​മ​സ​ക്കാ​ർ. പെ​ൺ​കു​ട്ടി​ക​ളും കു​ഞ്ഞു​ങ്ങ​ളും അ​ട​ക്കം 74 അം​ഗ​ങ്ങ​ളാ​ണ് 14 കു​ടും​ബ​ങ്ങ​ളി​ലാ​യി ഇ​വി​ടെ​യു​ള്ള​ത്. പ​ല​രും മൂ​ന്നും നാ​ലും ക്ലാ​സു​ക​ളി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ച​വ​ർ. ഇ​വ​രെ വീ​ണ്ടും സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നോ പ​ഠ​നം തു​ട​രാ​നോ ആ​രും സ​ഹാ​യി​ച്ചി​ല്ലെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. 37കാ​രി അ​നി​ത, 35 കാ​ര​ൻ റ​നീ​ഷ്, ഭാ​ര്യ ജോ​മോ​ൾ, സൗ​മ്യ എ​ന്നി​വ​രൊ​ക്കെ മൂ​ന്നി​ലോ നാ​ലി​ലോ പ​ഠ​നം നി​ർ​ത്തി​യ​വ​രാ​ണ്.

ത​ന്റെ 14ാം വ​യ​സ്സി​ലാ​ണ് ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ത്ത​തെ​ന്ന് റ​നീ​ഷ് പ​റ​ഞ്ഞ​ത് അ​ത്ഭു​ത​​ത്തോ​ടെ​യാ​ണ് കേ​ട്ട​ത്. കു​ഞ്ഞ് കു​ട്ടി​ക​ളു​ടെ കൂ​ടെ ഇ​രു​ന്ന് പ​ഠി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​കൊ​ണ്ടാ​ണ് പ​ഠ​നം ഉ​പേ​ക്ഷി​ച്ച​തെ​ന്ന് റ​നീ​ഷ് പ​റ​യു​ന്നു. ഇ​പ്പോ​ൾ മ​രം​വെ​ട്ടാ​ണ് പ​ണി. പ്ര​ത്യേ​കി​ച്ച് രാ​ഷ്ട്രീ​യം ഒ​ന്നും അ​റി​യി​ല്ല.

ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സും ഒ​ക്കെ ഊ​രി​ൽ​വ​ന്ന് പ​രി​പാ​ടി​ക​ൾ​ക്ക് വി​ളി​ച്ചു​​കൊ​ണ്ടു​പോ​കും. ചി​ല​പ്പോ​ൾ പ​ണം ത​രും. കൊ​ടി കെ​ട്ടാ​നും മ​റ്റും പോ​യി​ട്ടു​ണ്ട്. അ​മ്മ​യും അ​ച്ഛ​നും നേ​ര​ത്തേ മ​രി​ച്ചു. അ​വ​ർ കോ​ൺ​ഗ്ര​സു​കാ​രാ​യി​രു​ന്നു. ത​ന്റെ ര​ണ്ടു സ​ഹോ​ദ​ര​ന്മാ​രും ആ​ർ.​എ​സ്.​എ​സ് പ​രി​പാ​ടി​ക​ൾ​ക്ക് പോ​കാ​റു​ണ്ടെ​ന്ന് റ​നീ​ഷ് പ​റ​യു​ന്നു.

ഊ​രു​ക​ളി​ലെ വീ​ടു​ക​ളു​ടെ ദു​ര​വ​സ്ഥ​യാ​ണ് ഏ​റെ സ​ങ്ക​ട​ക​രം. വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ​പെ​ടു​ത്തി സ​ർ​ക്കാ​ർ പ​ണി​തു​​കൊ​ടു​ത്ത വീ​ടു​ക​ൾ ഒ​റ്റ പ്രാ​വ​ശ്യം ക​ണ്ടാ​ൽ അ​തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ജീ​വ​നാ​ന്തം ജ​യി​ലി​ലി​ടാ​നു​ള്ള അ​ഴി​മ​തി പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്. ഊ​രു​മൂ​പ്പ​നാ​യ ചു​ക്ര​ന്റെ വീ​ടു​ത​ന്നെ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.

2005-2006 കാ​ല​ത്ത് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ഴ​യ​ന്നൂ​ർ കു​ടും​ബ​ശ്രീ പ​ണി​തു​ന​ൽ​കി​യ ചു​ക്ര​ന്റെ വീ​ടി​ന് വാ​തി​ലു​​ക​ളോ ജ​ന​ലു​ക​ളോ ഇ​ല്ല. തീ​രെ ക​നം​കു​റ​ച്ച് വാ​ർ​ത്ത മേ​ൽ​ക്കൂ​ര ന​ന​ഞ്ഞ് കു​തി​ർ​ന്ന് ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. ചു​ക്ര​ന്റെ ഭാ​ര്യ മ​ണ്ടോ​ടി, സ​ഹോ​ദ​രി വേ​ശു എ​ന്നി​വ​ർ ഈ ​ഇ​ടി​ഞ്ഞു​​പൊ​ളി​ഞ്ഞ വീ​ട്ടി​ലാ​ണ് താ​മ​സം. സ​ർ​ക്കാ​ർ പ​ണി​തു​കൊ​ടു​ത്ത വീ​ട്ടി​ൽ കി​ട​ക്കാ​ൻ ഭ​യ​മാ​യി​ട്ട് പ​ല​രും മു​റ്റ​ത്ത് ഓ​ല​ഷെ​ഡ് കെ​ട്ടി അ​തി​ലാ​ണ് താ​മ​സം. ഊ​രി​ലെ ആ​കെ​യു​ള്ള ഒ​രു കി​ണ​റി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് തീ​രെ വെ​ള്ളം ല​ഭി​ക്കാ​റി​ല്ലെ​ന്ന് ഊ​രു​വാ​സി​ക​ൾ പ​റ​യു​ന്നു.-

മാ​ട്ടി​ൻ​മു​ക​ൾ ആ​ദി​വാ​സി ന​ഗ​റി​ലെ ഏ​ക ശൗ​ചാ​ല​യം

പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് ഏ​റെ പ്ര​യാ​സം. 14 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ആ​കെ​യു​ള്ള​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് പ​ണി​ത ഒ​രു ക​ക്കൂ​സാ​ണ്. തീ​രെ ഇ​ടു​ങ്ങി​യ ഒ​ന്ന്. പെ​ൺ​കു​ട്ടി​ക​ളാ​ണ് ഇ​തു​മൂ​ലം ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ‘ഞ​ങ്ങ​ൾ നേ​രം ഇ​രു​ട്ടാ​ൻ കാ​ത്തു​നി​ൽ​ക്കും. ഇ​രു​ട്ടി​ക്ക​ഴി​ഞ്ഞ് പേ​ടി​ച്ചു​പേ​ടി​ച്ചാ​ണ് സ​മീ​പ​ത്തെ കാ​ട്ടി​ൽ പോ​യി പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. ക​ക്കൂ​സ് ഇ​ല്ലാ​തെ എ​ങ്ങ​നെ ജീ​വി​ക്കും’ -അ​നി​ത​യും സൗ​മ്യ​യും ചോ​ദി​ക്കു​ന്നു. ഇ​ങ്ങ​നെ മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​ന് പോ​യ​വ​രെ പാ​മ്പു​ക​ടി​ച്ച സം​ഭ​വ​ങ്ങ​ൾ വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ചു​ര​ക​ന്റെ ഒ​രു മ​ക​ൾ പാ​മ്പു​ക​ടി​യേ​റ്റാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു മ​ക​ളെ കാ​ട്ടി​ൽ​വെ​ച്ച് പ​ന്നി കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചി​ട്ടു​ണ്ട്. അ​ട​ച്ചു​റ​പ്പു​ള്ള വീ​ടും എ​ല്ലാ വീ​ടു​ക​ൾ​ക്കും ക​ക്കൂ​സും എ​ന്ന​താ​ണ് ഇ​വ​രു​ടെ പ്രാ​ഥ​മി​ക ആ​വ​ശ്യം. അ​തു​പോ​ലും നി​വ​ർ​ത്തി​ച്ചു​​കൊ​ടു​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്കോ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കോ ആ​യി​ട്ടി​ല്ല. ആ​ദി​വാ​സി ജീ​വി​ത സു​ര​ക്ഷ​ക്കു​വേ​ണ്ടി കോ​ടി​ക​ളു​ടെ ഫ​ണ്ടൊ​ഴു​കു​ന്ന കേ​ര​ള​ത്തി​ൽ ഇ​ത്ര​യും ദു​ര​വ​സ്ഥ​യി​ൽ ഒ​രു വി​ഭാ​ഗം ക​ഴി​ഞ്ഞു​കൂ​ടു​ന്നു എ​ന്ന​ത് ല​ജ്ജി​പ്പി​ക്കു​ന്ന​താ​ണ്.

ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ൾ കാ​ര്യ​മാ​യി ശ്ര​ദ്ധി​ക്കാ​തെ കി​ട​ന്ന ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ വ​ന​വാ​സി സം​ര​ക്ഷ​ണം എ​ന്ന പേ​രി​ൽ സം​ഘ്പ​രി​വാ​ർ ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഇ​വി​ടെ വ​ന്നാ​ൽ ബോ​ധ്യ​പ്പെ​ടും. നാ​ട്ടി​ലെ രാ​ഷ്ട്രീ​യ​നാ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത നി​ഷ്ക​ള​ങ്ക വി​ഭാ​ഗ​ത്തെ ചൂ​ഷ​ണം ചെ​യ്യു​ന്ന കാ​ഴ്ച​ക്കും ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടം സാ​ക്ഷി​യാ​യി.

ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രെ​ത്തി ഊ​രു​നി​വാ​സി​ക​ളെ മു​ഴു​വ​ൻ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​ക്കി ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​എം സം​ഘ​മെ​ത്തി ഇ​വ​രെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ക്കി​യു​ള്ള നാ​ട​ക​വും അ​ര​ങ്ങേ​റി.

എ​ല്ലാ​വ​ർ​ക്കും ഷാ​ൾ അ​ണി​യി​ക്കാ​നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും ഇ​വ​ർ നി​ന്നു​കൊ​ടു​ക്കും. സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച പ്രാ​ഥ​മി​ക വി​വ​രം​പോ​ലും ഇ​വ​ർ​ക്ക് അ​ന്യ​മാ​ണ്. ഇ​തി​നെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്നു. ഊ​രി​ൽ​നി​ന്നും ആ​കെ ഉ​പ​രി​പ​ഠ​നം നേ​ടി​യ​ത് മു​ത്തു-​ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ വി​ജി​ത​യാ​ണ്.

വി​ജി​ത ബി.​എ​സ് സി ​പ​ഠ​നം ക​ഴി​ഞ്ഞ് ഒ​റ്റ​പ്പാ​ല​ത്ത് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്നു. ആ​രെ​യും ഭ​യ​ക്കാ​തെ വാ​തി​ല​ട​ച്ച് കി​ട​ക്കാ​ൻ ക​ഴി​യു​ന്ന വീ​ടും ശൗ​ചാ​ല​യ​ങ്ങ​ളും മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsChelakkara By Election 2024
News Summary - Hell life in the hills
Next Story