സ്കൂളുകളിലെ ഇംഗ്ളീഷ് പഠനനിലവാരം ഉയര്‍ത്താന്‍ ‘ഹലോ ഇംഗ്ളീഷ്’
text_fieldsതിരുവനന്തപുരം: കുട്ടികളിലെ ഇംഗ്ളീഷ് പഠനനിലവാരം ഉയര്‍ത്താന്‍ ‘ഹലോ ഇംഗ്ളീഷ്’ എന്ന പേരില്‍ സര്‍വശിക്ഷാ അഭിയാന്‍ പ്രത്യേകപദ്ധതി നടപ്പാക്കും. ഇതിനായി എല്ലാ എല്‍.പി സ്കൂളുകളിലെയും രണ്ട് വീതം അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഇംഗ്ളീഷ് ഭാഷയിലും ഭാഷാപഠനത്തിലും വൈദഗ്ധ്യമുള്ള അധ്യാപകരെ വളര്‍ത്തിയെടുക്കുകയാണ് ഉദ്ദേശ്യമെന്ന് എസ്.എസ്.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 28ന് മണക്കാട് എല്‍.പി സ്കൂളില്‍ നടക്കും. ജില്ല, മണ്ഡലം, പഞ്ചായത്ത്, സ്കൂള്‍ തലത്തിലും ഉദ്ഘാടനം നടക്കും. രക്ഷിതാക്കളെക്കൂടി പങ്കെടുപ്പിച്ചായിരിക്കും സ്കൂള്‍തല പരിപാടി. ഇഗ്ളീഷ് പഠനം മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പിന്തുണനല്‍കാന്‍ റിസോഴ്സ് ഗ്രൂപ്പിനെ സജ്ജമാക്കും. അഞ്ചുദിവസം നേരിട്ടുള്ള പരിശീലനമാണ് നല്‍കുക.
പരിശീലനം നേടിയ അധ്യാപകര്‍ ഒരുമാസം സ്കൂളില്‍ പ്രവര്‍ത്തിച്ച് കഴിഞ്ഞാല്‍ വീണ്ടും അവര്‍ക്ക് ഒത്തുചേരാന്‍ ഇംഗ്ളീഷ് ക്ളസ്റ്റര്‍ എന്ന നിലയില്‍ അവസരം നല്‍കും. ഓണ്‍ലൈനായി അധ്യാപകര്‍ക്ക് ആവശ്യമായ സഹായം നല്‍കും. മധ്യവേനല്‍ അവധിയില്‍ അധ്യാപകര്‍ക്ക് വീണ്ടും പരിശീലനം നല്‍കും.
പാഠപുസ്തകത്തിന്‍െറ ഉള്ളടക്കത്തിന് അതിതമായി ഭാഷാനൈപുണ്യത്തിലും പ്രകടനത്തിലും ഊന്നിയാണ് പരിശീലനം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും സര്‍വശിക്ഷാ അഭിയാനിലും പദ്ധതിയുടെ നോഡല്‍ ഓഫിസ് പ്രവര്‍ത്തിക്കും. ക്ളാസ് മുറികളില്‍ ഇംഗ്ളീഷ് പഠന അന്തരീക്ഷം സൃഷ്ടിക്കും. ഇംഗ്ളീഷില്‍ വായനാ കോര്‍ണര്‍ സ്ഥാപിക്കും. ഓരോ കുട്ടിയുടെയും പഠനപുരോഗതി ആഴ്ചാടിസ്ഥാനത്തില്‍ വിലയിരുത്തും. നാടക, റോള്‍ പ്ളേ, സ്കിറ്റ്, കൊറിയോഗ്രഫി, കഥപറയല്‍, എന്നിവ പഠനത്തിനായി ഉപയോഗിക്കും. പഞ്ചായത്തടിസ്ഥാനത്തില്‍ അധ്യാപകരുടെ കൂടിപ്പേരല്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ പഠനനിലവാരം ഉയര്‍ത്താന്‍ പരിപാടി നടപ്പാക്കും. മാതൃഭാഷ, ഇംഗ്ളീഷ്, ഗണിതം എന്നിവയില്‍ അടിസ്ഥാനശേഷിക്കുറവുള്ള കുട്ടികളെ കണ്ടത്തെി പ്രൈമറി തലത്തില്‍ തന്നെ പരിഹരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.