പിൻസീറ്റ് ഹെൽമറ്റിൽ ഇനി ഇളവില്ല
text_fieldsകൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം. നാലു വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാര്‍ക്കും എത്രയും വേഗം ഹെല്‍മറ്റ് നിര്‍ബന്ധമാക്കണ മെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവ ിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇരുചക്രവാഹനത്തിലെ മുന്നിെലയും പിന്നിെലയും യാത്രക്കാർക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതി നടപ്പാക്കാൻ സംസ്ഥാന സർക്കാറിനും ബാധ്യതയുണ്ട്. ഭേദഗതി ആഗസ്റ്റ് ഒമ്പതിനാണ് നിലവില്‍വന്നത്. ഇനി ഇതിൽ ഇളവ് അനുവദിക്കാനോ നടപ്പാക്കാൻ സമയം അനുവദിക്കാനോ സാധ്യമല്ല.
ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവ് നൽകാൻ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന് കഴിഞ്ഞ 14ന് കോടതി വ്യക്തമാക്കിയിരുന്നു. ഭേദഗതിക്കുമുമ്പുള്ള കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലെ 129ാം വകുപ്പ് പ്രകാരം ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവ് നല്കാന് സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ 2003ല്‍ കേരള മോട്ടോര്‍ വാഹന നിയമത്തില്‍ 347എ വകുപ്പ് ഉള്‍പ്പെടുത്തി. ഇതിനെതിരായ ഹരജികെളത്തുടർന്ന് 2015 ഒക്ടോബര്‍ 16ന് ഇളവ് അനുവദിച്ച വകുപ്പ് ഹൈകോടതി സ്റ്റേ ചെയ്തു. ഇതിനെതിരായ സർക്കാറിെൻറ അപ്പീൽ കോടതിയുെട പരിഗണനയിലിരിക്കെയാണ് സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞത്.
വ്യവസ്ഥകൾ ഉൾപ്പെടുത്തി സർക്കുലർ തയാറാക്കുകയാണെന്നും ഡിസംബറോടെ നടപ്പാക്കാനാകുമെന്നും സർക്കാർ അറിയിച്ചു.പുതിയ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കണം. ഇതിന് പരസ്യം നൽകുന്ന കാര്യം പരിഗണിക്കണം. ഇക്കാര്യത്തിൽ കോടതിയലക്ഷ്യ നടപടികൾക്ക് ഇടയാക്കുന്നതൊന്നും സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.