മകൻ വീട്ടിനകത്തെ സെല്ലിൽ; കൂട്ട് നട്ടെല്ലിന് രോഗം ബാധിച്ച 82 വയസ്സുള്ള അച്ഛൻ
text_fieldsതലശ്ശേരി: പരസഹായത്തിന് ആരുമില്ലാതെ വീട്ടിൽ േരാഗബാധിതരായി കഴിയുന്ന അച്ഛെൻയും മകെൻറയും ജീവിതം ഇരുളടയുന്നു. ചമ്പാട് അരയാക്കൂൽ കോടഞ്ചേരി വീട്ടിലാണ് കരളലിയിക്കുന്ന ഇൗ കാഴ്ച. ഗൃഹനാഥനായ രാഘവന് കൂലിപ്പണിയായിരുന്നു. നട്ടെല്ലിന് രോഗം ബാധിച്ചതിനാൽ പത്ത് വർഷത്തിലധികമായി ജോലിക്ക് പോകാറില്ല. 82കാരനായ പിതാവിന് തണലാകാൻ മകൻ രാഹുൽ മാത്രമാണ് കൂട്ട്.
എന്നാൽ, രാഹുൽ മുഴുസമയവും വീട്ടിലെ ഏകാന്ത തടവറയിലാണ്. ചെറുപ്പത്തിൽ തന്നെ ഒാട്ടിസം ബാധിച്ച രാഹുലിന് ആക്രമണ സ്വഭാവമുണ്ടായതോടെയാണ് വീടിനകത്ത് പ്രത്യേക മുറിയിൽ അടച്ചിടേണ്ട സാഹചര്യമുണ്ടായത്. അയൽവാസികളുടെയും നാട്ടുകാരുടെയും തണലിലാണ് ഇപ്പോൾ ഇവരുടെ ജീവിതം.
രാഘവൻ-ശാന്ത ദമ്പതികളുടെ ഏക മകനാണ് രാഹുൽ. ഹൃദ്രോഗത്താൽ 10 മാസം മുമ്പ് ശാന്ത മരിച്ചു. അതോടെ രാഹുലിെൻറ കാര്യങ്ങൾ നോക്കാൻ ആരുമില്ലാതായി. അകന്ന ബന്ധുക്കളുണ്ടെങ്കിലും ഇവരൊക്കെ ദൂെരദിക്കിലാണ് കഴിയുന്നത്.
ഒരു കൂരയിലായിരുന്നു രാഘവനും കുടുംബവും വർഷങ്ങളോളം കഴിഞ്ഞിരുന്നത്. പന്ന്യന്നൂർ പഞ്ചായത്ത് മുൻകൈയെടുത്താണ് പിന്നീട് വീട് നിർമിച്ചുനൽകിയത്. ഇതാകെട്ട, പണി പൂർത്തിയായിട്ടുമില്ല.
രാഹുലിന് ഇപ്പോൾ 26 വയസ്സായി. 15 വയസ്സുള്ളപ്പോൾ ഓടിപ്പോകാതിരിക്കാൻ രാഹുലിനെ ചങ്ങലക്കിടുമായിരുന്നു. അമ്മയുടെ മരണത്തോടെയാണ് രാഹുലിെൻറ ദുരിതജീവിതം നാട്ടുകാരറിയുന്നത്. രാഹുലിനെ പരിചരിക്കാൻ ആളില്ലാതായതോടെ നാട്ടുകാർ മുൻകൈയെടുത്ത് എട്ട് മാസത്തോളം സ്വകാര്യ ആശുപത്രിയിൽ കിടത്തിചികിത്സിച്ചു. മൂന്നുലക്ഷം രൂപയോളം ചികിത്സക്ക് ചെലവായി.
ഇപ്പോൾ പണിതീരാത്ത വീട്ടിൽ ഒരു മുറിയിൽ സെല്ല് നിർമിച്ച് അതിനകത്താണ് രാഹുലിനെ പാർപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും സ്ഥാപനങ്ങളോ സന്നദ്ധ സംഘടനകളോ ഇവരെ ഏറ്റെടുത്ത് അഭയം നൽകണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.